Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയുൾപ്പടെ 73% രാജ്യങ്ങളും ഉപ്പ് അമിതമായി ഉപയോഗിക്കുന്നവർ, മുന്നറിയിപ്പ് നൽകി ലോകാരോഗ്യസംഘടന

ഇന്ത്യയുൾപ്പടെ 73% രാജ്യങ്ങളും ഉപ്പ് അമിതമായി ഉപയോഗിക്കുന്നവർ, മുന്നറിയിപ്പ് നൽകി ലോകാരോഗ്യസംഘടന
, വെള്ളി, 10 മാര്‍ച്ച് 2023 (19:24 IST)
ഭക്ഷണത്തിൻ്റെ രുചി നിർണയിക്കുന്നതിൽ വലിയ പങ്കാണ് ഉപ്പിനുള്ളത്. അളവ് കൂടിയാലും കുറഞ്ഞാലും അത് ഭക്ഷണത്തിൻ്റെ രുചിയെ അപ്പാടെ മാറ്റിമറിക്കും. പലരും ഭക്ഷണങ്ങളിൽ അളവില്ലാതെ ഉപ്പ് ഉപയോഗിക്കുന്നവരാണ്. ഭക്ഷണത്തിൻ്റെ ഉപ്പിൻ്റെ അളവ് നിയന്ത്രിക്കുന്നതിനെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് ലോകാരോഗ്യസംഘടന.
 
എല്ലാ രാജ്യങ്ങളിലെയും ആളുകൾ ഉപ്പിൻ്റെ അളവ് ഭക്ഷണത്തിൽ കുറയ്ക്കണമെന്നാണ് ലോകാരോഗ്യസംഘടന നിർദേശിക്കുന്നത്. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ,പക്ഷാഘാതം,കാൻസർ മുതലായ രോഗങ്ങൾ പ്രതിരോധിക്കാൻ ഉപ്പിൻ്റെ അമിതോപയോഗത്തെ നിയന്ത്രിക്കേണ്ടതുണ്ട്. ഇന്ത്യയുൾപ്പടെ 73% രാജ്യങ്ങൾ അമിതമായി ഉപ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവരാണ്.
 
സോഡിയം ഉപയോഗം കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കിയാൽ 2030 ഓടെ 7 ദശലക്ഷം പേരുടെ ജീവൻ രക്ഷിക്കാനാകുമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. സോഡിയം ഡയറ്റിൽ വേണ്ട പോഷകമാണെങ്കിലും അളവ് കൂടുന്നത് പല ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. ലോകാരോഗ്യസംഘടനയുടെ നിർദേശപ്രകാരം ഒരു ദിവസം 5 ഗ്രാമിൽ കുറവ് ഉപ്പ് മാത്രമെ ഒരാൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താവു.
 
ഇതിൻ്റെ അമിതമായ ഉപയോഗം ഹൃദയാഘാതം, പക്ഷാഘാതം,വാസ്കുലാർ ഡിമൻഷ്യ മുതലായ അവസ്ഥകളിലേക്ക് ആളുകളെ എത്തിക്കുന്നു. അമിതവണ്ണം,ഗ്യാസ്ട്രിക് കാൻസർ,കിഡ്നി രോഗങ്ങൾ എന്നിവയെല്ലാം അമിതമായ ഉപ്പ് കഴിക്കുന്നത് മൂലം ഉണ്ടാകാൻ സാധ്യതയുള്ള രോഗങ്ങളാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അധ്യാപക നിയമന തട്ടിപ്പിലൂടെ കോടികൾ തട്ടി: മൂന്നു പേർ അറസ്റ്റിൽ