Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന IQ ഉള്ള രാജ്യങ്ങള്‍

ഇത്തരമൊരു താരതമ്യ പഠനം നടത്തുന്നതില്‍ വിവിധ ഘടകങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ ഇത് ബുദ്ധിമുട്ടാണ്.

Kim Kardashian, Brain Aneurysm, Health, Celebrity Life,കിം കർദാഷിയൻ, ബ്രെയ്ൻ അന്യൂറിസം, സെലിബ്രിറ്റി ലൈഫ്,ആരോഗ്യം

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 30 ഒക്‌ടോബര്‍ 2025 (21:18 IST)
ബുദ്ധിശക്തിയുടെ അളവുകോലാണ് ഇന്റലിജന്‍സ് ക്വാട്ടന്റ് അഥവാ ഐക്യു. ഒരു വ്യക്തിയുടെ പ്രശ്നപരിഹാര കഴിവുകള്‍, അമൂര്‍ത്ത ചിന്ത, പൊതുവിജ്ഞാനം എന്നിവയുള്‍പ്പെടെയുള്ള വൈജ്ഞാനിക കഴിവുകള്‍ അളക്കുന്നതിനാണ് ഐക്യു ടെസ്റ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഏറ്റവും ഉയര്‍ന്ന ഐക്യു ഉള്ള രാജ്യം കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത്തരമൊരു താരതമ്യ പഠനം നടത്തുന്നതില്‍ വിവിധ ഘടകങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ ഇത് ബുദ്ധിമുട്ടാണ്. 
 
മിക്ക ഐക്യു റാങ്കിംഗുകളും വിവിധ ഘടകങ്ങള്‍ കാരണം സമഗ്രമല്ല പ്രത്യേകിച്ച് ടെസ്റ്റില്‍ പങ്കെടുക്കുന്നവരുടെ എണ്ണം. ഇത് റേവന്‍സ് പ്രോഗ്രസീവ് മാട്രിക്‌സിനെ അടിസ്ഥാനമാക്കിയുള്ള ഒരു നോണ്‍-വെര്‍ബല്‍ ടെസ്റ്റ് ആയ സ്റ്റാന്‍ഡേര്‍ഡ് AVSEO IQ ടെസ്റ്റ് എടുക്കുന്ന പങ്കാളികളില്‍ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് വൈജ്ഞാനിക കഴിവുകള്‍ പ്രത്യേകിച്ച് അമൂര്‍ത്തമായ ന്യായവാദം, പ്രശ്‌നപരിഹാരം എന്നിവയെ വിലയിരുത്തുന്നു.
 
ഈ വര്‍ഷത്തെ ടെസ്റ്റില്‍ ആകെ 188 രാജ്യങ്ങള്‍ പങ്കെടുത്തു. പരിശോധനയുടെ അടിസ്ഥാനത്തില്‍ 106.61 ശരാശരി ഐക്യുവുമായി സിംഗപ്പൂര്‍ ഏറ്റവും കൂടുതല്‍ ഐക്യു ഉള്ള രാജ്യമായി.  തൊട്ടുപിന്നാലെ 105.61 ഐക്യുവുമായി ചൈന രണ്ടാം സ്ഥാനത്തും 105.26 ഐക്യുവുമായി ദക്ഷിണ കൊറിയ മൂന്നാം സ്ഥാനത്തുമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനായി കെഎസ്ആര്‍ടിസി