ബോറടിച്ചപ്പോള്‍ യുവാവ് ഡി‌എന്‍‌എ ടെസ്റ്റ് ചെയ്തു, കാമുകി തേച്ചിട്ടുപോയി !

Webdunia
ബുധന്‍, 17 ഏപ്രില്‍ 2019 (17:13 IST)
ജീവിതം രസകരമായി മുന്നോട്ടുപോകുകയാണെങ്കില്‍ കുഴപ്പമില്ല. ഒരേ ദിനചര്യയും കാര്യങ്ങളുമായി ലൈഫ് ബോറടിയാണെങ്കില്‍ എന്തുചെയ്യും? എന്തെങ്കിലും പുതുമയുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള തോന്നല്‍ ഉണ്ടാവും എന്നത് സ്വാഭാവികമാണ്.
 
പ്രണയബദ്ധരായ ഒരു യുവാവും യുവതിയും ഇതുപോലെ തങ്ങളുടെ ജീവിതം ബോറടിച്ചുതുടങ്ങിയപ്പോള്‍ ഒരു സാഹസം ചെയ്തു. വെറുതെ രണ്ടുപേരും ഡി എന്‍ എ ടെസ്റ്റ് ചെയ്തു. രണ്ടുപേരുടെയും കുടുംബത്തിന്‍റെ ചരിത്രവും താവഴികളും കൂടുതല്‍ മനസിലാക്കുകയായിരുന്നു ലക്‍ഷ്യം. 27കാരനായ യുവാവും 26കാരിയായ യുവതിയും എന്തായാലും വെറുതെയൊരു രസത്തിന് ചെയ്ത കാര്യം പക്ഷേ പിന്നീട് വളരെ സീരിയസായി.
 
യുവാവിന്‍റെ പൂര്‍വികരില്‍ ഒരാള്‍ സീരിയല്‍ കില്ലറായിരുന്നു എന്ന കണ്ടെത്തലാണ് പ്രശ്നത്തിന് വഴിവച്ചത്. ഒരുപാടുപേരെ അതിക്രൂരമായി കൊലപ്പെടുത്തിയിട്ടുള്ള ഒരാള്‍ തന്‍റെ മുതുമുത്തച്ഛനായിരുന്നു എന്ന സത്യം അറിഞ്ഞതോടെ യുവാവ് നടുങ്ങി. എന്നാല്‍ യുവതിക്കാണ് ഇത് കൂടുതല്‍ പ്രശ്നമായത്.
 
ഒരു പരമ്പരക്കൊലയാളിയുടെ കുടുംബത്തില്‍ പെട്ടയാളുമായി തനിക്ക് സമാധാനത്തോടെ എങ്ങനെ ജീവിക്കാന്‍ കഴിയുമെന്ന ആശങ്കയാണ് യുവതിയെ മദിച്ചത്. ഫലമോ? അധികം വൈകാതെ തന്നെ യുവതി യുവാവിനെ ഉപേക്ഷിച്ചുപോയി!
 
“എന്നോട് വലിയ സ്നേഹമുണ്ടെങ്കിലും ഒരു സീരിയല്‍ കില്ലറിന്‍റെ ബന്ധു എന്ന സത്യം തന്നെ അലട്ടിക്കൊണ്ടിരിക്കുമെന്നാണ് അവള്‍ എന്നോട് പറഞ്ഞത്. ഒരു കൊലപാതകിയുടെ അതേ രക്തത്തിലുള്ള ഞാനുമായി ബന്ധം തുടരാന്‍ താല്‍പ്പര്യമില്ലെന്നാണ് അവളുടെ നിലപാട്” - യുവാവ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

അടുത്ത ലേഖനം
Show comments