Select Your Language

Notifications

webdunia
webdunia
webdunia
webdunia

എസ്എസ്എൽസി ഹയര്‍സെക്കൻഡറി പരീക്ഷകൾക്ക് മാറ്റമില്ല, പത്തനംതിട്ടയിൽ കൂടുതൽ ജാഗ്രത; പരീക്ഷാ സെന്ററുകളിൽ മാസ്ക് ലഭ്യമാക്കും

എസ്എസ്എൽസി ഹയര്‍സെക്കൻഡറി പരീക്ഷകൾക്ക് മാറ്റമില്ല, പത്തനംതിട്ടയിൽ കൂടുതൽ ജാഗ്രത; പരീക്ഷാ സെന്ററുകളിൽ മാസ്ക് ലഭ്യമാക്കും
, തിങ്കള്‍, 9 മാര്‍ച്ച് 2020 (15:37 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും എസ്എസ്എൽസി ഹയസെക്കൻഡറി പരീക്ഷകൾ മുൻപ് നിശ്ചയിച്ചതുപോലെ തന്നെ നടക്കും. നാളെയാണ് പരീക്ഷകൾ ആരംഭിക്കുന്നത്. 13 ലക്ഷം കുട്ടികൾ പരീക്ഷയെഴുതും എന്ന് പൊതു വിദ്യാഭ്യസ ഡയറക്ടർ വ്യക്തമാക്കി. വൈറസ് ബധയുടെ സാഹചര്യത്തിൽ പരീക്ഷാ കേന്ദ്രങ്ങളിൽ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.   
 
5 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ച പത്തനംതിട്ട ജില്ലയിൽ പ്രാത്യേക ശ്രദ്ധനൽകും. ഐസൊലേഷൻ വർഡുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് സേ പരീക്ഷ എഴുതാൻ അവസരം നൽകുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി. രോഗ ബാധിതരുമായി അടുത്തിടപഴകി രോഗ ലക്ഷണം കാണിക്കുന്ന കുട്ടികൾ പരീക്ഷ എഴുതരുത് എന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ് നിർദേശം നൽകി.
 
രോഗബാധിതരുമായി അകന്ന് ഇപഴകിയവർക്ക് അതത് സ്കൂളുകളിൽ പ്രത്യേകം പരീക്ഷയെഴുതാനുള്ള അവസരം ഒരുക്കും. പരീക്ഷ സെന്ററുകളിൽ മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കും. സർക്കാർ സ്കൂളുകളിൽ പി‌ടിഎയുടെ നേതൃത്വത്തിൽ മാസ്കും സാനിറ്റൈസറുകളും ഒരുക്കണം. സ്വകാര്യ സ്കൂളുകൾ നിർബ്ബന്ധമായും മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കണം എന്നും ജില്ലാ കളക്ടർ നിർദേശം നൽകി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടാഴ്ച്ചക്കുള്ളിൽ കേരളത്തിൽ കൊറോണ പടർന്ന് പിടിക്കുമെന്ന് എസിപിയുടെ പേരിൽ വ്യാജസന്ദേശം, കർശന നടപടിയെടുക്കുമെന്ന് പോലീസ്