അമേരിക്കന്‍ സംസ്ഥാനമായ ഫ്‌ലോറിഡയില്‍ ആഞ്ഞടിച്ച ഇയാന്‍ ചുഴലിക്കാറ്റില്‍ 5 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേസമയം നൂറുകണക്കിന് പേര്‍ മരിച്ചിരിക്കാം എന്നാണ് കണക്കുകൂട്ടുന്നത്. ആയിരത്തോളം പേര്‍ പലയിടങ്ങളിലും കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12:40നാണ് ഫ്‌ലോറിഡയില്‍ ഇയാന്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്.
മണിക്കൂറില്‍ 241 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്. കാറ്റുവീശിയതിനു പിന്നാലെ ശക്തമായ മഴയും വെള്ളപ്പൊക്കവും ഉണ്ടായി. 24 ലക്ഷം വീടുകളിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടു.