Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതിയ പഠനം;മനുഷ്യ രക്തത്തിലെ അർബുദ സാനിദ്ധ്യം മണം പിടിച്ചു നായ്ക്കൾക്ക് കണ്ടെത്താനാകും

97 ശതമാനം കൃത്യമായി നായ്ക്കൾ ഇത് കണ്ടെത്തുമെന്നാണ് പുതിയ പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്.

പുതിയ പഠനം;മനുഷ്യ രക്തത്തിലെ അർബുദ സാനിദ്ധ്യം മണം പിടിച്ചു നായ്ക്കൾക്ക് കണ്ടെത്താനാകും
, ചൊവ്വ, 16 ഏപ്രില്‍ 2019 (08:43 IST)
നായ്ക്കൾക്ക് അവയുടെ ശക്തമായ ഘ്രാണ ശേഷി ഉപയോഗിച്ച് മനുഷ്യ രക്തത്തിലെ അർബുദ സാനിധ്യം കണ്ടെത്താനാകുമെന്ന് പഠനം. 97 ശതമാനം കൃത്യമായി നായ്ക്കൾ ഇത് കണ്ടെത്തുമെന്നാണ് പുതിയ പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. 
 
സാധാരണ മനുഷ്യരുടെ രക്തവും ക്യാൻസർ ബാധിതരുടെ രക്തസാമ്പിളുകളും ഉപയോഗിച്ചാണ് പഠനം നടത്തിയത്. ഇതിൽ ക്യാൻസർ രോഗികളുടെ രക്തസാമ്പിളുകൾ കൃത്യതയോടെ നായ്ക്കൾ കണ്ടെത്തി.
 
ഈ വിഷയത്തിൽ കൂടുതൽ ഗവേഷണങ്ങൾക്ക് സാധ്യതയുണ്ടെന്നും പുതിയ ക്യാൻസർ നിർണ്ണയന മാർഗ്ഗങ്ങൾ ഇതു വഴി സാധ്യമാകുമെന്നും ഗവേഷകർ പറയുന്നു. അമേരിക്കയിലെ ഫ്ലോറിഡയിൽ നടന്ന അമേരിക്കൻ സൊസൈറ്റി ഫോർ ബയോകെമിസ്ട്രി ആൻഡ് മോളിക്കുലർ ബയോളജിയുടെ വാർഷിക യോഗത്തിലാണ് പഠനം വിശദീകരിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കൂടുതൽ ഭൂരിപക്ഷം നൽകിയാൽ ഒരു പവൻ സ്വർണ്ണം സമ്മാനം'; വയനാട്ടുകാർക്ക് വാഗ്ദാനവുമായി രമേശ് ചെന്നിത്തല