Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

'കൂടുതൽ ഭൂരിപക്ഷം നൽകിയാൽ ഒരു പവൻ സ്വർണ്ണം സമ്മാനം'; വയനാട്ടുകാർക്ക് വാഗ്ദാനവുമായി രമേശ് ചെന്നിത്തല

രാഹുൽ ഗാന്ധിക്ക് ഏറ്റവും കൂടുതൽ ഭൂരിപക്ഷം കിട്ടുന്ന നിയോജക മണ്ഡലത്തിന് ഒരു പവർ സ്വർണ്ണമാണ് രമേശ് ചെന്നിത്തലയുടെ വാഗ്ദാനം.

Ramesh Chennithala
, ചൊവ്വ, 16 ഏപ്രില്‍ 2019 (08:15 IST)
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ജനവിധി തേടുന്ന യുപിഎ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം കൂട്ടാനുള്ള കോൺഗ്രസ് ശ്രമങ്ങൾ തുടരുന്നു. ഭൂരിപക്ഷം കൂട്ടാൻ വീണ്ടും സമ്മാനം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസിപ്പോൾ. രാഹുൽ ഗാന്ധിക്ക് ഏറ്റവും കൂടുതൽ ഭൂരിപക്ഷം കിട്ടുന്ന നിയോജക മണ്ഡലത്തിന് ഒരു പവർ സ്വർണ്ണമാണ് രമേശ് ചെന്നിത്തലയുടെ വാഗ്ദാനം. 
 
വയനാട്ടിൽ മൂന്ന് ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷവുമായി രാഹുൽ ഗാന്ധി വിജയിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. മലപ്പുറം ജില്ലയിലെ വണ്ടൂർ, നിലമ്പൂർ, ഏറനാട് മണ്ഡലങ്ങളിൽ നിന്നാണ് രാഹുലിന് ഏറ്റവും അധികം ഭൂരിപക്ഷം കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ലീഗിന്റെ പി കെ ബഷീർ എംഎൽഎയായ ഏറനാട് മണ്ഡലത്തിൽ എത്തിയപ്പോഴാണ് രമേശ് ചെന്നിത്തല ഒരു പവന്റെ വാഗ്ദാനം നടത്തിയത്.
 
ഏറ്റവുമധികം ഭൂരിപക്ഷം നേടുന്ന മണ്ഡലത്തിലെ ഭാരവാഹികൾക്ക് സമ്മാനം നൽകുമെന്ന് മുമ്പ് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ഇതിനു പുറമെയാണ് രമേശ് ചെന്നിത്തലയുടെ പുതിയ പ്രഖ്യാപനം. കൂടുതൽ ഭൂരിപക്ഷം നേടുന്ന കമ്മറ്റിക്ക് സമ്മാനം നൽകുമെന്ന് പി കെ ബഷീർ എംഎൽഎയും ആര്യാടൻ മുഹമ്മദും നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്യൂബ് രൂപത്തിലുള്ള മൈലാഞ്ചി വാങ്ങി പുരട്ടി; ഗർഭിണിയുടെ കൈ പൊള്ളി വീർത്തു