Webdunia - Bharat's app for daily news and videos

Install App

മയക്കുമരുന്ന് കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ നായ്ക്കളാല്‍ വളര്‍ത്തപ്പെട്ട എട്ടുവയസ്സുകാരന്‍, ആശയവിനിമയം നടത്തുന്നത് കുരച്ചുകൊണ്ട്!

ഇപ്പോള്‍ കുട്ടി കുരയ്ക്കുന്നതിലൂടെ മാത്രമേ ആശയവിനിമയം നടത്തുന്നുള്ളൂ.

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 3 ജൂലൈ 2025 (20:03 IST)
police
തായ്ലന്‍ഡിലെ മയക്കുമരുന്ന് കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ എട്ട് വയസ്സുള്ള ആണ്‍കുട്ടി ആറ് നായ്ക്കളുടെ കൂടെയാണ് വളര്‍ന്നത്. ഇപ്പോള്‍ കുട്ടി കുരയ്ക്കുന്നതിലൂടെ മാത്രമേ ആശയവിനിമയം നടത്തുന്നുള്ളൂ. തൈഗറിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് കുട്ടിയെ പലപ്പോഴും മയക്കുമരുന്നിന് അടിമയായ അമ്മയും മൂത്ത സഹോദരനും കുടുംബത്തിലെ ആറ് നായ്ക്കളുടെ കൂട്ടത്തില്‍ ഉപേക്ഷിക്കാറുണ്ടായിരുന്നു. രണ്ട് വര്‍ഷമായി അവന്‍ സ്‌കൂളില്‍ പോയിരുന്നില്ല. 
 
മനുഷ്യ സമ്പര്‍ക്കം കുറവും സുഹൃത്തുക്കളുമില്ലാത്തതിനാലും നിരന്തരമായി നായ്കളുമായുളള സമ്പര്‍ക്കവും കാരണം എട്ട് വയസ്സുകാന  ആണ്‍കുട്ടി കുരച്ചുകൊണ്ടാണ് ഇപ്പോള്‍ ആശയവിനിമയം നടത്തുന്നത്. തായ്ലന്‍ഡിലെ ഉത്തരാദിത് പ്രവിശ്യയിലെ ലാപ്ലേ ജില്ലയിലെ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ നിന്ന് ജൂണ്‍ 30 ന് ആണ്‍കുട്ടിയെ രക്ഷപ്പെടുത്തി. സ്‌കൂള്‍ പ്രിന്‍സിപ്പലും പ്രാദേശിക പ്രവര്‍ത്തകരും നല്‍കിയ പരാതിയെ തുടര്‍ന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. 
 
എട്ടുവയസ്സുകാരനെ ഇപ്പോള്‍ ഒരു കുട്ടികളുടെ അഭയകേന്ദ്രത്തില്‍ പരിപാലിക്കുകയാണ്. ആണ്‍കുട്ടിക്ക് നല്ലൊരു ജീവിതം നയിക്കാന്‍ അവസരം നല്‍കും, കുട്ടിക്ക് ആവശ്യമായതെല്ലാം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ഗാസയില്‍ ഹമാസ് ഉണ്ടാകില്ല; ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ നെതന്യാഹുവിന്റെ പ്രസ്താവന

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; മരണപ്പെട്ട സ്ത്രീ കുടുങ്ങിക്കിടന്നത് രണ്ടരമണിക്കൂറോളം, സ്ഥലത്ത് പ്രതിഷേധം

Kottayam Medical College Building Collapse: തിരികെ വരാതായപ്പോള്‍ ഫോണ്‍ വിളിച്ചു, എടുക്കുന്നില്ല; മകളുടെ ആശങ്കയ്ക്കു പിന്നാലെ തെരച്ചില്‍

തുടരുന്ന ശല്യം; തിരുവനന്തപുരത്ത് തെരുവ് നായയുടെ കടിയേറ്റത് 20 പേര്‍ക്ക്, മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍

Kottayam Medical College Building Collapse: തകര്‍ന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് മൃതദേഹം കണ്ടെത്തി

അടുത്ത ലേഖനം
Show comments