Select Your Language

Notifications

webdunia
webdunia
webdunia
webdunia

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും കമ്പ്യൂട്ടറുകളെയും ഒഴിവാക്കി അമേരിക്ക; ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്കും ബാധകം

വന്‍കിട കമ്പനികളായ ആപ്പിള്‍, സാംസങ്, ചിപ്പ് നിര്‍മാതാക്കയ എന്‍വീഡിയോ എന്നിവര്‍ക്ക് ട്രംപിന്റെ ഈ തീരുമാനം ഗുണകരമാകും

Donald trump

സിആര്‍ രവിചന്ദ്രന്‍

, ഞായര്‍, 13 ഏപ്രില്‍ 2025 (17:05 IST)
പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും കമ്പ്യൂട്ടറുകളെയും ഒഴിവാക്കി അമേരിക്ക. ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്കും ഇത് ബാധകമെന്നാണ് ലഭിക്കുന്ന വിവരം. ഗാഡ്‌ജെറ്റുകളില്‍ ഭൂരിഭാഗവും ചൈനയില്‍ നിര്‍മ്മിക്കുന്നതിനാല്‍ വില കുതിക്കുമെന്ന ആശങ്ക കാരണമാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം.
 
വന്‍കിട കമ്പനികളായ ആപ്പിള്‍, സാംസങ്, ചിപ്പ് നിര്‍മാതാക്കയ എന്‍വീഡിയോ എന്നിവര്‍ക്ക് ട്രംപിന്റെ ഈ തീരുമാനം ഗുണകരമാകും എന്നാണ് പ്രതീക്ഷ. നേരത്തെ ട്രംപിന്റെ തിരുവാ പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയില്‍ വന്‍ നഷ്ടമാണ് ഈ കമ്പനികള്‍ നേരിട്ടത്. കൂടാതെ സെമി കണ്ടക്ടറുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ചില മെഷീനുകളെയും നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 
അമേരിക്കയുടെ തീരുവ പ്രഖ്യാപനത്തിന് പിന്നാലെ ആപ്പിള്‍ ഇന്ത്യയിലെ ഉത്പാദനം വര്‍ധിപ്പിച്ചിരുന്നു. പിന്നാലെയാണ് തീരുവയില്‍ നിന്ന് മൊബൈല്‍ ഫോണുകളെയും കമ്പ്യൂട്ടറുകളെയും ഒഴിവാക്കി കൊണ്ടുള്ള ട്രംപിന്റെ ഉത്തരവ് വരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി