Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കും. അനധികൃത കുടിയേറ്റക്കാരെ സൈന്യത്തെ ഉപയോഗിച്ച് നാടുകടത്തും: ഉറച്ച പ്രഖ്യാപനവുമായി ട്രംപ്

Donald trump

അഭിറാം മനോഹർ

, ചൊവ്വ, 19 നവം‌ബര്‍ 2024 (18:20 IST)
അനധികൃത കുടിയേറ്റക്കാരെ നാട് കടത്താന്‍ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അധികാരമേല്‍ക്കുന്ന ആദ്യദിനം തന്നെ സൈന്യത്തെ ഉപയോഗിച്ച് പുറത്താക്കല്‍ നടപടികള്‍ തുടങ്ങുമെന്നും ട്രംപ് പറഞ്ഞു. അതേസമയം ഈ നീക്കം ഭീമമായ ചെലവും സാമൂഹ്യപ്രത്യാഘാതങ്ങളും ഉണ്ടാക്കുന്നതാണെന്ന് വിമര്‍ശകര്‍ പറയുന്നു.
 
ക്രിമിനല്‍ കുറ്റങ്ങള്‍ നേരിടുന്നവരെയും ശിക്ഷിക്കപ്പെട്ടവരെയുമാകും ആദ്യം പുറത്താക്കുക. ആദ്യഘട്ടത്തില്‍ 4,25,000 പേരോളം നാടുകടത്തപ്പെടും. കൂട്ട നാടുകടത്തലിലൂടെ 10 മില്യണിലധികം പേരെ പുറത്താക്കും. ദേശീയ സുരക്ഷയ്ക്കും ജനങ്ങളുടെ സുരക്ഷിതത്വത്തിനും വേണ്ടിയാണ് നടപടിയെന്നാണ് വിശദീകരണം. ഇതിനായി ഏകദേശം 300 ബില്യണ്‍ മുതല്‍ ഒരു ട്രില്യണ്‍ വരുമെന്നാണ് കണക്കാക്കുന്നത്.
 
 അതേസമയം കാലിഫോര്‍ണിയ, ഇല്ലിനോയിസ്,മാസച്യുസെറ്റ്‌സ് തുടങ്ങിയ സ്ഥലങ്ങളിലെ ഡെമോക്രാറ്റ് സര്‍ക്കാറുകള്‍ ട്രംപ് ഭരണകൂടത്തിന്റെ ഈ പദ്ധതികളെ എതിര്‍ക്കുമെന്ന് വ്യക്തമാക്കി. നാട് കടത്താന്‍ ഉദ്ദേശിക്കുന്നവരില്‍ വലിയ ശതമാനവും കൃഷി ഉപജീവനമാക്കിയവരാണ്. ഇവരെ നാട് കടത്തുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ലിബറലുകള്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും തമ്മില്‍ കൂടിക്കാഴ്ച നടത്തി