കാനഡയ്‌ക്കെതിരെ പ്രഖ്യാപിച്ച ഇറക്കുമതി തീരുവ മരവിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറക്കുമതി തീരുവാ ഒരു മാസത്തേക്കാണ് മരവിപ്പിച്ചത്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി ട്രംപ് കഴിഞ്ഞ ദിവസം ഫോണില്‍ സംസാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തീരുമാനം. അയല്‍ രാജ്യങ്ങളായ കാനഡയും മെക്‌സിക്കോയ്ക്കും 25 ശതമാനം നികുതി ചുമത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്.
ചൈനയ്‌ക്കെതിരെ 10% നികുതിയാണ് ചുമത്തുമെന്ന് പ്രഖ്യാപിച്ചത്. മെക്‌സിക്കോ കാനഡ എന്നീ രാജ്യങ്ങളിലൂടെ അമേരിക്കയില്‍ ലഹരി കടത്ത് നടക്കുന്നുണ്ടെന്ന് ആരോപിച്ചാണ് നടപടി. ഇതിന് പിന്നാലെ അമേരിക്കന്‍ ചരക്കുകള്‍ക്ക് 25% നികുതി ഏര്‍പ്പെടുത്തുമെന്ന് കാനഡയും പ്രഖ്യാപിച്ചിരുന്നു.