Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഗസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അരലക്ഷം കടന്നു; 17881 പേര്‍ കുട്ടികള്‍

Israel vs Lebanon War Update

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 4 ഫെബ്രുവരി 2025 (12:45 IST)
ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഗസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അരലക്ഷം കടന്നു. മരിച്ചവരില്‍ 17881 പേര്‍ കുട്ടികളാണ്. അതേസമയം കാണാതായവരെയും കൂടി മരണപ്പെട്ടവരുടെ കണക്കില്‍ ഉള്‍പ്പെടുത്തിയാല്‍ 61709 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട 71% പാലസ്തീനുകളുടെയും മൃതദേഹം കണ്ടെടുത്തിട്ടുണ്ടെന്നാണ് ഗാസ ഭരണകൂടം അറിയിച്ചിട്ടുള്ളത്.
 
15,000ത്തോളം പേരെങ്കിലും കെട്ടിടങ്ങള്‍ക്കുള്ളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ചെന്നെത്താന്‍ സാധിക്കാത്ത ഭാഗത്തു കിടക്കുന്നുണ്ടാകുമെന്നാണ് വിവരം. കൊല്ലപ്പെട്ട കുട്ടികളില്‍ 214 പേര്‍ നവജാത ശിശുക്കളാണ്. അടിസ്ഥാന സൗകര്യങ്ങള്‍ നഷ്ടപ്പെട്ടതോടെ 20 ലക്ഷത്തിലധികം പേരാണ് അഭയാര്‍ത്ഥികളായി പോയത്.
 
ആക്രമണങ്ങളില്‍ 11,0000 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഗാസ സിറ്റിയിലെ അല്‍ഷിഫ ആശുപത്രിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സര്‍ക്കാര്‍ മീഡിയ ഓഫീസ് മേധാവി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഉന്നതകുല ജാതര്‍' പ്രസ്താവന പിന്‍വലിച്ച് സുരേഷ് ഗോപി; തന്റെ പ്രസ്താവനയും വിശദീകരണം ഇഷ്ടപ്പെട്ടില്ലെങ്കില്‍ പിന്‍വലിക്കുകയാണെന്ന് മന്ത്രി