Select Your Language

Notifications

webdunia
webdunia
webdunia
webdunia

Israel Iran conflict: ഇസ്രായേല്‍ എന്താണ് ചെയ്യുന്നത് ?, ആദ്യം ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ക്കണം, ബാക്കി പിന്നെ നോക്കാം: ട്രംപ്

Donald trump

അഭിറാം മനോഹർ

, ശനി, 5 ഒക്‌ടോബര്‍ 2024 (11:48 IST)
ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ഇസ്രായേല്‍ ബോംബിട്ട് തകര്‍ക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ അമേരിക്കന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. ഇസ്രായേലിന് മുകളില്‍ ഇറാന്‍ നടത്തിയ ആക്രമങ്ങളെ പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇറാനെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ വേണമെന്നും ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ഇസ്രായേല്‍ ആക്രമിക്കുന്നത് അംഗീകരിക്കില്ലെന്നുമുള്ള പ്രസിഡന്റ് ജോ ബൈഡന്റെ പരാമര്‍ശം വന്നതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
 
നോര്‍ത്ത് കരോലിനയില്‍ തിരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു ഡൊണാള്‍ഡ് ട്രംപ്. പ്രചാരണം പുരോഗമിക്കവെ ഇസ്രായേല്‍- ഇറാന്‍ പ്രശ്‌നങ്ങളെ പറ്റിയും ഇസ്രായേലില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളെ പറ്റിയും ചോദ്യമുയര്‍ന്നു. ഇതോടെയാണ് വിഷയത്തില്‍ തന്റെ അഭിപ്രായം ട്രംപ് വ്യക്തമാക്കിയത്. പോയി ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കു എന്നും ബാക്കി പിന്നെ നോക്കാം എന്നുമായിരുന്നു ജോ ബൈഡന്‍ പറയേണ്ടിയിരുന്നതെന്നും ട്രംപ് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകസഭാ തിരെഞ്ഞെടുപ്പിലെ നേട്ടം ഹരിയാനയിലും തുടരാൻ കോൺഗ്രസ്, കർഷകസമരവും ബോക്സിംഗ് വിവാദവും ബിജെപിക്ക് തിരിച്ചടിയാകുമോ?