Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ട്രംപ് തന്നെ; ഭരണം തിരിച്ചുപിടിക്കുമെന്ന് പ്രതീക്ഷ

അധികാരം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് 78 കാരമായ ഡൊണാള്‍ഡ് ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ട്രംപ് തന്നെ; ഭരണം തിരിച്ചുപിടിക്കുമെന്ന് പ്രതീക്ഷ

രേണുക വേണു

, ചൊവ്വ, 16 ജൂലൈ 2024 (10:45 IST)
യുഎസ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് തന്നെ. റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ ട്രംപിന് വ്യക്തമായ പിന്തുണ ലഭിച്ചു. അതിനു പിന്നാലെ ഔദ്യോഗിക പ്രഖ്യാപനവും നടത്തി. റിപ്പബ്ലിക്കന്‍ യുഎസ് സെനറ്ററായ ജെ.ഡി.വാന്‍സിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായും ഔദ്യോഗികമായി പ്രഖ്യാപിച്ചു. 
 
അധികാരം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് 78 കാരമായ ഡൊണാള്‍ഡ് ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും. ജോ ബൈഡന് യുഎസില്‍ പിന്തുണ കുറയുകയാണെന്നും അതിനാല്‍ ഡെമോക്രാറ്റുകള്‍ക്ക് അധികാരത്തുടര്‍ച്ച ഉണ്ടാകില്ലെന്നും റിപ്പബ്ലിക്കന്‍സ് വിലയിരുത്തുന്നു. ആരോഗ്യനില മോശമായതിനാല്‍ ജോ ബൈഡന്‍ മത്സരിക്കുമോ എന്ന കാര്യത്തിലും സംശയമുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതിയ നിയമം അറിയില്ല വനിതാ എസ്ഐ ക്ക് ഇമ്പോസിഷൻ