ഇന്ത്യ അനുഭവിക്കാൻ കിടക്കുന്നെയുള്ളു, 50 ശതമാനം തീരുവയ്ക്ക് പിന്നാലെ ഭീഷണിയുമായി ട്രംപ്
റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ ഇന്ത്യയ്ക്ക് മുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന സൂചനയാണ് ട്രംപ് നല്‍കിയത്.
ഇന്ത്യന്‍ ഇറക്കുമതിക്ക് മുകളില്‍ 25 ശതമാനത്തിന്റെ അധിക തീരുവ ചുമത്തിയതിന് മണിക്കൂറുകള്‍ക്ക് ശേഷം ഇന്ത്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങളുണ്ടാകുമെന്ന സൂചനകള്‍ നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ ഇന്ത്യയ്ക്ക് മുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന സൂചനയാണ് ട്രംപ് നല്‍കിയത്.
ചൈനയെ പോലെയുള്ള രാജ്യങ്ങള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുമ്പോള്‍ ഇന്ത്യക്കും ബ്രസീലിനും എതിരെ മാത്രമാണ് അമേരിക്ക കടുത്ത നടപടികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്തുകൊണ്ട് ഇന്ത്യയെ ലക്ഷ്യമിടുന്നുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 8 മണിക്കൂറെ ആയിട്ടുള്ളു, ഇനി എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം, നിരവധി ദ്വിതീയ ഉപരോധങ്ങള്‍ നിങ്ങള്‍ കാണും എന്നാണ് ട്രംപ് പ്രതികരിച്ചത്. യുക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയുമായി സഹകരിക്കുന്ന രാജ്യങ്ങള്‍ക്ക് മുകളിലുള്ള സമ്മര്‍ദ്ദം ശക്തമാക്കുന്നതിനിടെയാണ് ട്രംപിന്റെ പരാമര്‍ശം.