India- USA Trade: ഇന്ത്യക്ക് മുകളിൽ 50 ശതമാനം താരിഫിൽ ഒപ്പുവെച്ച് അമേരിക്ക, റഷ്യൻ എണ്ണയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ മൂന്നാഴ്ച സമയം
റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നതിനുള്ള പിഴ കൂടി ഉള്‍പ്പെടുത്തി 50 ശതമാനം പിഴയാണ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മുകളില്‍ ട്രംപ് ചുമത്തിയിരിക്കുന്നത്.
ഇന്ത്യയ്ക്ക് മുകളില്‍ 25 ശതമാനം അധികതീരുവ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നതിനുള്ള പിഴ കൂടി ഉള്‍പ്പെടുത്തി 50 ശതമാനം പിഴയാണ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മുകളില്‍ ട്രംപ് ചുമത്തിയിരിക്കുന്നത്. മൂന്നാഴ്ചയില്‍ പുതിയ തീരുവ നിലവില്‍ വരുമെന്നാണ് ട്രംപിന്റെ ഉത്തരവ്. അതേസമയം റഷ്യയില്‍ നിന്നും വലിയതോതില്‍ എണ്ണ വാങ്ങുന്ന ചൈനയ്ക്ക് 90 ദിവസത്തെ സമയമാണ് ട്രംപ് അനുവദിച്ചത്. ട്രംപിന്റെ ഈ ഇരട്ടത്താപ്പ് സമീപനത്തിനെതിരെ അമേരിക്കയ്ക്കകത്ത് നിന്ന് പോലും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
നേരത്തെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മുകളില്‍ 25 ശതമാനം പിഴ ഈടാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ വ്യാപാരക്കരാറില്‍ വിട്ടുവീഴ്ച ചെയ്യാത്ത സാഹചര്യത്തിലായിരുന്നു ഇത്. എന്നാല്‍ റഷ്യന്‍ എണ്ണയുടെ കാരണം കാണിച്ച് തീരുവ 50 ശതമാനമാക്കി ഉയര്‍ത്തുകയാണ് ട്രംപ് ഇപ്പോള്‍ ചെയ്തത്. മൂന്നാഴ്ചയ്ക്ക് ശേഷമാകും പിഴ ഈടാക്കിതുടങ്ങുക. റഷ്യയില്‍ നിന്നും എണ്ണ വാങ്ങി ഇന്ത്യ റഷ്യയ്ക്ക് യുദ്ധം ചെയ്യാനാവശ്യമായ സഹായം നല്‍കുന്നുവെന്നാണ് ട്രംപിന്റെ വാദം. അതേസമയം ട്രംപിന്റെ ഈ നീക്കം ഇന്ത്യയിലെ ഐടി, ടെക്‌സ്‌റ്റൈല്‍ മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും. അമേരിക്കയുടേത് അന്യായമായ നടപടിയാണെന്നും രാജ്യ താത്പര്യം സംരക്ഷിക്കാനുള്ള വഴികളുമായി മുന്നോട്ട് പോകുമെന്നാണ് വിഷയത്തില്‍ ഇന്ത്യയുടെ പ്രസ്താവന.