സിഡ്നി സ്വീനി ഷെക്സിയാണ്, ആറാട്ടണ്ണൻ ലെവലിൽ ട്രംപ്, അമേരിക്കൻ ഈഗിൾസ് ഷെയർ വില 23 ശതമാനം ഉയർന്നു
ട്രംപിന്റെ ഈ കമന്റ് പുറത്തുവന്നതോടെ അമേരിക്കന്‍ ഈഗിളിന്റെ ഷെയറുകളിടെ വിപണി വില ഒറ്റദിവസം കൊണ്ട് 23 ശതമാനമാണ് ഉയര്‍ന്നത്.
Sydney Sweeny- Donald trump
അമേരിക്കന്‍ പ്രസിഡന്റായി മാറിയെങ്കിലും സ്ത്രീകളുടെ സൗന്ദര്യത്തെ പ്രശംസിക്കുന്നതില്‍ ഒട്ടും മടിയില്ലാത്ത വ്യക്തിയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പലപ്പോഴും ട്രംപിന്റെ പല കമന്റുകളും അതിരുവിടാറുണ്ട്. ഇത് പല വിവാദങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ അമേരിക്കന്‍ വസ്ത്രബ്രാന്‍ഡായ അമേരിക്കന്‍ ഈഗിളിന്റെ പുതിയ പരസ്യപ്രചാരണത്തില്‍ നടി സിഡ്‌നി സ്വീനിയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ട്രംപ്. ഡെനീം ജാക്കറ്റ് ധരിച്ചുനില്‍ക്കുന്ന സിഡ്‌നിയുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ സിഡ്‌നി സ്വീനി റിപ്പബ്ലിക്കനാണെങ്കില്‍ ഏറ്റവും ഹോട്ട് റിപ്പബ്ലിക്കന്‍ അവരാണ് എന്നാണ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.
ട്രംപിന്റെ ഈ കമന്റ് പുറത്തുവന്നതോടെ അമേരിക്കന്‍ ഈഗിളിന്റെ ഷെയറുകളിടെ വിപണി വില ഒറ്റദിവസം കൊണ്ട് 23 ശതമാനമാണ് ഉയര്‍ന്നത്. 2024ല്‍ കമല ഹാരിസിനായി മുന്നിട്ടിറങ്ങിയ ഗായിക ടെയ്ലര്‍ സ്വിഫ്റ്റിനെ വോക്ക് സിംഗറെന്നും ടെയ്ലര്‍ സ്വിഫ്റ്റ് ഹോട്ട് അല്ലെന്നും ട്രംപ് പറഞ്ഞിരുന്നു. എന്തെല്ലാമായാലും പരസ്യം വന്നതോടെ കോളടിച്ചത് അമേരിക്കന്‍ ഈഗിളിനാണ്. കഴിഞ്ഞ സാമ്പത്തിക പാദങ്ങളില്‍ നഷ്ടം രേഖപ്പെടുത്തിയിരുന്ന കമ്പനി ഒരൊറ്റ പരസ്യത്തിലൂടെ വീണ്ടും ട്രെന്‍ഡിങ്ങായി മാറിയിരിക്കുകയാണ്.അതേസമയം പരസ്യത്തില്‍ സിഡ്‌നി സ്വീനിക്ക് മികച്ച ജീനുകള്‍ കിട്ടിയിരിക്കുന്നു എന്നുള്ള പരസ്യവാചകം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടവെച്ചിട്ടുണ്ട്. വെളുത്ത തൊലിയും നീല കണ്ണുകളുമുള്ള നായികയെ സ്ഥാപിച്ച്‌കൊണ്ട് അമേരിക്കന്‍ സൗന്ദര്യസങ്കല്പത്തെ മഹത്വവത്കരിക്കുകയാണ് പരസ്യം ചെയ്യുന്നതെന്നാണ് വിമര്‍ശകര്‍ പറയുന്നത്.