Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രംപ് താരിഫില്‍ തകര്‍ന്നടിഞ്ഞ് വിപണി, സെന്‍സെക്‌സ് 604 പോയന്റ് നഷ്ടത്തില്‍,നിക്ഷേപകര്‍ക്ക് നഷ്ടം 5.5 ലക്ഷം കോടി !

Sensex

അഭിറാം മനോഹർ

, വ്യാഴം, 31 ജൂലൈ 2025 (11:46 IST)
ട്രംപിന്റെ പുതിയ താരിഫ് നടപടിയില്‍ തകര്‍ന്നടിഞ്ഞ് വിപണി. വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചയുടന്‍ തന്നെ സെന്‍സെക്‌സ് 604 പോയന്റ് ഇടിഞ്ഞു. നിഫ്റ്റിയില്‍ 183 പോയന്റിന്റെ ഇടിവും രേഖപ്പെടുത്തി. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ഓഗസ്റ്റ് 1 മുതല്‍ 25 ശതമാനം വരെ താരിഫും പിഴയും ചുമത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഓഹരിവിപണിയിലെ ഇടിവ്.
 
വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക് 81,668ലും നിഫ്റ്റി 24,668ലുമെത്തി. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യത്തില്‍ 5.5 ലക്ഷം കോടിയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഓട്ടോ ഒരു ശതമാനം നഷ്ടം രേഖപ്പെടുത്തി. ബാങ്ക്, മെറ്റല്‍,ഫാര്‍മ, റിയാല്‍റ്റി സൂചികകളൂം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. യു എസിന്റെ താരിഫുകള്‍ പ്രാബല്യത്തില്‍ വന്നാല്‍ ടെക്‌സ്‌റ്റൈല്‍സ്, ഫാര്‍മ, ഓട്ടോ സെക്ടറുകളെയാകും അത് കൂടുതല്‍ ബാധിക്കുക. വ്യാപാരത്തിലെ അസന്തുലിതാവസ്ഥയും ബ്രിക്‌സ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സഹകരണവും തുടര്‍ന്നാല്‍ ഇന്ത്യക്കെതിരെ കൂടുതല്‍ താരിഫ് ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാക്കിസ്ഥാനുമായി കരാര്‍ ഒപ്പിട്ട് അമേരിക്ക; ഒരു ദിവസം പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കുമെന്ന് ട്രംപ്