ഡൊണാള്‍ഡ് ട്രംപിന്റെ നികുതി നിയമത്തിനെതിരെ ഇലോണ്‍ മസ്‌ക്; പുതിയ ബില്‍ വെറുപ്പുളവാക്കുന്നതാണെന്ന് വിമര്‍ശനം
ഡൊണാള്‍ഡ് ട്രംപിന്റെ നികുതി നിയമത്തിനെതിരെ ഇലോണ്‍ മസ്‌ക്. പുതിയ നികുതി ബില്‍ വെറുപ്പുളവാക്കുന്നതാണെന്നാണ് മസ്‌കിന്റെ വിമര്‍ശനം
ഡൊണാള്‍ഡ് ട്രംപിന്റെ നികുതി നിയമത്തിനെതിരെ ഇലോണ്‍ മസ്‌ക്. പുതിയ നികുതി ബില്‍ വെറുപ്പുളവാക്കുന്നതാണെന്നാണ് മസ്‌കിന്റെ വിമര്‍ശനം. 'ക്ഷമിക്കണം എനിക്ക് ഇനി അത് സഹിക്കാന്‍ കഴിയില്ല, ഈ ബില്‍ വെറുപ്പുളവാക്കുന്നതാണ്, അതിന് വോട്ട് ചെയ്തവരെ ഓര്‍ത്ത് ലജ്ജിക്കുന്നു, നിങ്ങള്‍ തെറ്റ് ചെയ്തു എന്ന് നിങ്ങള്‍ക്ക് അറിയാം, നിങ്ങള്‍ക്ക് അറിയാം'- ഇലോണ്‍ മസ്‌ക് എക്‌സില്‍ കുറിച്ചു.
ബിഗ് ബ്യൂട്ടിഫുള്‍ ബില്ല് എന്നാണ് ഡൊണാള്‍ഡറമ്പ് ഈ നികുതി നിയമത്തെ വിശേഷിപ്പിച്ചിരുന്നത്. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവ് വര്‍ദ്ധിപ്പിക്കാനും പ്രാദേശിക നികുതികള്‍ കുറയ്ക്കാനും അവതരിപ്പിച്ച ബില്ലാണ് ഇത്. അതേസമയം മസ്‌കിന്റെ വിമര്‍ശനത്തിന് പിന്നാലെ ബില്ലിനെ ന്യായീകരിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തി.
ഇത് വലുതും മനോഹരവുമായ ഒരു ബില്ല് ആണെന്നും ഇതിന്റെ മേന്മയില്‍ പ്രസിഡന്റ് ഉറച്ചുനില്‍ക്കുന്നുവെന്നും ഈ ബില്ലില്‍ ഇലോണ്‍ മസ്‌ക് എവിടെയാണ് നില്‍ക്കുന്നതെന്ന് പ്രസിഡണ്ടിന് അറിയാമെന്നും വൈറ്റ് ഹൗസ് സെക്രട്ടറി പറഞ്ഞു.