Select Your Language

Notifications

webdunia
webdunia
webdunia
webdunia

രൂപയുടെ മൂല്യത്തിലും തകർച്ച: ഡോളറിനെതിരെ 75.27 ആയി

രൂപയുടെ മൂല്യത്തിലും തകർച്ച: ഡോളറിനെതിരെ 75.27 ആയി
, വ്യാഴം, 24 ഫെബ്രുവരി 2022 (13:21 IST)
യുക്രെയ്‌നിൽ റഷ്യ സൈനികനീക്കം നടത്തിയതോടെ രൂപയുടെ മൂല്യത്തിൽ കുത്തനെ ഇടിവ്. ഡോളറിനെതിരെ 75.27 നിലവാരത്തിലേയ്ക്കാണ് രൂപ താഴ്ന്നത്. 74.59 നിലവാരത്തിലായിരുന്നു കഴിഞ്ഞ ദിവസത്തെ ക്ലോസിങ്. ഒറ്റദിവസം കൊണ്ട് 68 പൈസയിലേറെയാണ് നഷ്ടമായത്.
 
വിദേശ നിക്ഷേപകരുടെ പിന്മാറ്റം, ഓഹരി വിപണിയിലെ തകര്‍ച്ച, അസംസ്‌കൃത എണ്ണവിലയിലെ വര്‍ധന തുടങ്ങിയവയാണ് കറന്‍സിയെ ബാധിച്ചത്. വ്യാഴാഴ്ച സെന്‍സെക്‌സും നിഫ്റ്റിയും മൂന്നുശതമാനത്തിലേറെയാണ് തകര്‍ച്ചനേരിട്ടത്. 
 
സുരക്ഷിത നിക്ഷേപമായ സ്വർണത്തിന് ഡിമാൻഡ് കൂടുമെന്നാണ് കരുതപ്പെടുന്നത്. 75.75-76 നിലവാരത്തിലേയ്ക്ക് രൂപയുടെ മൂല്യമിടിഞ്ഞേക്കാം. ഇടിവ് അതിനുമുകളിലേയ്ക്കും തുടര്‍ന്നാല്‍മാത്രമെ ആര്‍ബിഐ ഇടപെടലുണ്ടാകൂവെന്നാണ് വിലയിരുത്തല്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റഷ്യ‌‌-യുക്രെയ്‌ൻ സംഘർഷം: അസംസ്‌കൃത എണ്ണവില 100 ഡോളർ കടന്നു, സ്വർണവില കുതിച്ചുയരുന്നു