Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാക്‌സിൻ നിർമാണം: ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്ന് ബിൽ ഗേറ്റ്‌സ്

വാക്‌സിൻ നിർമാണം: ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്ന് ബിൽ ഗേറ്റ്‌സ്
, ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (19:48 IST)
രാജ്യത്തിന് വേണ്ടി മാത്രമല്ല, മുഴുവൻ ലോകത്തിന് തന്നെ കൊവിഡ് വാക്‌സിൻ ഉത്‌പാദിപ്പിക്കാനുള്ള കഴിവ് ഇന്ത്യയിലെ മരുന്നുകമ്പനികൾക്കുള്ളതായി പ്രമുഖ വ്യവസായിയായ ബിൽ ഗേറ്റ്‌സ്. കൊവിഡ് വാക്‌സിൻ നിർമാണത്തിൽ മുൻകൈ എടുത്തതിന് പുറമെ മറ്റ് വികസ്വര രാഷ്ട്രങ്ങൾക്ക് വാക്‌സിൻ വിതരണം ചെയ്യാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ആഗോളത്തലത്തിൽ കൊവിഡിനെ നിയന്ത്രണവിധേയമാക്കുന്നതിൽ ഇന്ത്യ നിർണായകമായ പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷയെന്നും ബിൽ ഗേറ്റ്‌സ് പറഞ്ഞു.
 
അടുത്ത വർഷം മരുന്ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിൽ നിന്നും വലിയ  തോതിലുള്ള ഉത്‌പാദനമാണ് ലോകം പ്രതീഎക്ഷിക്കുന്നത്. വാക്‌സിൻ സുരക്ഷിതവും ഫലപ്രദവും ആകുന്ന പക്ഷം മറ്റു വികസ്വര രാജ്യങ്ങൾക്ക് കൂടി വാക്‌സിൻ ലഭ്യമാക്കാനായി ഇന്ത്യയുടെ ഉത്‌പാദന ശേഷിയെ സംബന്ധിച്ച് ലോകരാജ്യങ്ങൾ ചർച്ച ചെയ്യുന്നുണ്ടെന്നും ഗേറ്റ്‌സ് പറഞ്ഞു.ഇതൊരു മഹായുദ്ധമല്ലെങ്കിലും പ്രയാസപ്പെട്ട ഒരു കാലത്തിലൂടെയാണ് ലോകം നീങ്ങുന്നതെന്നും ഗേറ്റ്‌സ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജലീലിനോടുള്ള പക ചിലർക്ക് ഒരുകാലത്തും വിട്ടുപോകുന്നില്ല, ലീഗിനെതിരെ വിമർശനവുമായി പിണറായി വിജയൻ