Webdunia - Bharat's app for daily news and videos

Install App

ലക്കിയെന്നു പേരുള്ള വളർത്തുനായയുമായി നടക്കാനിറങ്ങിയ കുടുംബത്തിന് കിട്ടിയത് അരക്കിലൊ തൂക്കംവരുന്ന സ്വർണക്കല്ല് !

Webdunia
വെള്ളി, 17 മെയ് 2019 (18:33 IST)
ഭാഗ്യം ഏതു വഴിയിലൂടെയാണ് വരുന്നത് എന്ന് പറയൻ കഴിയില്ല. ചിലപ്പോൾ വെറുതെ നടക്കാൻ ഇറങ്ങുമ്പോഴാകും അത് നമ്മേ തേടിയെത്തുക. രാവിലെ ഒരു രസത്തിന് നടക്കാനിറങ്ങിയ ഓസ്ട്രേലിയയിലെ കുടുംബത്തിന് വഴിയിൽവച്ച് കിട്ടിയത് അരക്കിലോയോളം തൂക്കം വരുന്ന സ്വർണക്കല്ല്. ലക്കി എന്ന വളർത്തുനായയെയുമൊത്ത് നടക്കാൻ ഇറങ്ങിയപ്പോഴാന് ഇവരെ ഭാഗ്യം തുണച്ചത്.
 
രണ്ട് പെൺകുട്ടികളെയും ലക്കി എന്ന വളർത്തുനായയേയും കൂട്ടിയാണ് പിതാവ് നടക്കൻ ഇറങ്ങീയത്. സ്വണക്കല്ല് കിടക്കുന്നത് ശ്രദ്ധിക്കാതെ താൻ നടന്നുമുന്നോട്ടു നീങ്ങിയിരുന്നു എന്നും കുസൃതിയായ തന്റെ മകൾ നടക്കുന്നതിനിടെ ഇത് തട്ടി തെറിപ്പിച്ചതോടെയാണ് കല്ല് ശ്രദ്ധയിൽപ്പെടുന്നത് എന്നും ബെൻഡിഗോ സ്വദേശിയായ വ്യക്തി പറയുന്നു.  
 
566.99 ഗ്രാം തൂക്കം വരുന്ന സ്വർണക്കല്ലാണ് കുടുംബത്തിന് ലഭിച്ചത് ഇതിന് ഏകദേശം 24,000 ഡോളറാണ് മതിപ്പ്, ഇത് ഇന്ത്യൻ രൂപയിലേക്ക് കൺവേർട്ട് ചെയ്താൽ 17 ലക്ഷം രൂപയോളം വരും. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന സമയത്താണ് ഈ ഭാഗ്യം തങ്ങളെ തേടിയെത്തിയത് എന്ന് കുടുംബം പറയുന്നു. സ്വർണക്കല്ല് വില്ക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കുടുംബം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

മഴയെത്തി, ഒപ്പം രോഗങ്ങളുടെ വിളയാട്ടവും, ഡെങ്കിയും എലിപ്പനിയും ഉയരുന്നു, ഒപ്പം ആശങ്കയായി കൊവിഡും, ജാഗ്രത വേണം

എസ്എഫ്‌ഐ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് ബിജെപിയില്‍ ചേര്‍ന്നു

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81%, 30145 പേർക്ക് ഫുൾ എ പ്ലസ്, സേ പരീക്ഷ ജൂൺ 21 മുതൽ

അടുത്ത ലേഖനം
Show comments