Select Your Language

Notifications

webdunia
webdunia
webdunia
webdunia

താലിബാനെതിരെ സായുധപോരാട്ടം നടത്തിയിരുന്ന സലീമ മസാരി പിടിയിലായെന്ന് റിപ്പോർട്ട്

താലിബാനെതിരെ സായുധപോരാട്ടം നടത്തിയിരുന്ന സലീമ മസാരി പിടിയിലായെന്ന് റിപ്പോർട്ട്
, ബുധന്‍, 18 ഓഗസ്റ്റ് 2021 (17:20 IST)
അഫ്‌ഗാനിസ്ഥാനിൽ താലിബാനെതിരെ സായുധ പോരാട്ടം നടത്തിയിരുന്ന വനിതാ ഗവർണർമാരിൽ ഒരാളായ സലീമ മസാരിയ പിടികൂടിയതായി റിപ്പോർട്ട്. ഇവർ എവിടെയാണുള്ളതെന്ന് വ്യക്തമായിട്ടില്ല. ബൽക് പ്രവിശ്യയിലായിരുന്നു സലീമ താലിബാനെതിരെ പോരാട്ടം നടത്തിയിരുന്നത്. കാബൂൾ ഏറ്റെടുത്ത ശേഷമാണ് സലീമയെ താലിബാൻ പിടികൂടിയത്.
 
സലീമയുടെ നേതൃത്വത്തിൽ ബൽക് പ്രവിശ്യയിലെ ചഹർ ക്ലിന്റ് ജില്ലയിൽ താലിബാനെതിരെ ശക്തമായ പോരാട്ടമാണ് നടന്നിരുന്നത്. അഫ്‌ഗാൻ സ്ത്രീകൾക്കിടയിൽ വലിയ സ്വാധീനമുള്ള നേ‌താവാണ് സലീമ.
കഴിഞ്ഞവർഷം സലീമയുടെ ഇടപെടലിൽ നീന്ന് താലിബാൻ തീവ്രവാദികൾ കീഴടങ്ങിയിരുന്നു.
 
2018ലാണ് ചഹർ ക്ലിന്റിലെ ജില്ലാ ഗവർണറായി സലീമ സ്ഥാനമേറ്റെടുക്കുന്നത്. തുടർന്ന് ഇവർ 2019ൽ യുവാക്കളെ ഉൾപ്പെടുത്തി സുരക്ഷാ കമ്മീഷൻ രൂപികരിച്ചു. ഗ്രാമീണരെയും തൊഴിലാളികളെയും സംഘത്തിന്റെ ഭാഗമാക്കി. നിരവധി തവണ താലിബാൻ സലീമയ്ക്ക് നേരെ അക്രമണം നടത്തിയിരുന്നു.
 
ദിവസങ്ങൾക്ക് മുൻപ് മസാർ-ഇ-ഷരീഫ് വീണപ്പോളും ജനങ്ങളുടെ സുരക്ഷയിൽ സലീമ ആശങ്ക രേഖപ്പെടുത്തി മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരം ലോ അക്കാദമിയില്‍ അധ്യാപകന്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍