റിയാദില്‍ വൻ അഗ്നിബാധ; ഇന്ത്യക്കാരുൾപ്പെടെ 10പേർ മരിച്ചു - മലയാളികള്‍ ഉൾപ്പെട്ടിട്ടുണ്ടോയെന്നതില്‍ വ്യക്തതയില്ല
റിയാദില്‍ വൻ അഗ്നിബാധ; ഇന്ത്യക്കാരുൾപ്പെടെ 10പേർ മരിച്ചു - മലയാളികള്‍ ഉൾപ്പെട്ടിട്ടുണ്ടോയെന്നതില്‍ വ്യക്തതയില്ല
സൗദിയുടെ തലസ്ഥാനമായ റിയാദില്‍ ഫര്‍ണീച്ചര്‍ വര്‍ക് ഷോപ്പിനു തീപിടിച്ചുണ്ടായ അപകടത്തിൽ ഇന്ത്യക്കാരുൾപ്പെടെ 10 പേർ മരിച്ചു. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
റിയാദില്‍ അല്ബദ്ര് സ്ട്രീറ്റില്‍ സ്ഥതിചെയ്യുന്ന ഇന്ത്യാക്കാരുടെ ഉടമസ്ഥതയിലുള്ള ഫര്‍ണീച്ചര്‍ വര്‍ക് ഷോപ്പില്‍ ഞായറാഴ്ച പുലര്‍ച്ചെ നാലിനായിരുന്നു തീപിടുത്തമുണ്ടായത്. ഉടൻ തന്നെ സ്ഥലത്തെത്തിയ റിയാദ് സിവിൽ ഡിഫൻസ് വിഭാഗം തീയണച്ചു.
സിവില്‍ ഡിഫന്‍സും റെഡ് ക്രസന്റെ വിഭാഗവും ചേർന്നാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അപകടത്തിന് കാരണമായതെന്താണെന്നും ഇതുവരെ വ്യക്തമായിട്ടില്ല. മണിക്കൂറുകളോളം പരിശ്രമിച്ചാണ് ഇവിടുത്തെ തീയണച്ചതെന്നും സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു.