നോബല്‍ ഇല്ലെങ്കില്‍ വോണ്ട: പ്രഥമ ഫിഫ സമാധാന സമ്മാനം ട്രംപിന്
ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയാണ് ട്രംപിന് പുരസ്‌കാരം നല്‍കിയത്.
വാഷിംഗ്ടണില്‍ നടന്ന 2026 ലോകകപ്പ് നറുക്കെടുപ്പ് വേദിയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പ്രഥമ ഫിഫ സമാധാന സമ്മാനം ലഭിച്ചു. സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി പരസ്യമായി പ്രചാരണം നടത്തിയിട്ടുള്ള ട്രംപ് ഫിഫ സമ്മാനം നേടുന്നതിന് വളരെയധികം പിന്തുണ നേടിയിരുന്നു. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയാണ് ട്രംപിന് പുരസ്‌കാരം നല്‍കിയത്.
ഗാസയില്‍ വെടിനിര്‍ത്തല്‍ നടത്താന്‍ മധ്യസ്ഥത വഹിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ക്ക് അദ്ദേഹത്തിന് നോബല്‍ സമ്മാനം ലഭിക്കേണ്ടതായിരുന്നുവെന്ന് ഇന്‍ഫാന്റിനോ പറഞ്ഞു. സ്വര്‍ണകപ്പും മെഡലും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം. ഇത് തന്റെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്ന് ട്രംപ് പറഞ്ഞു. അതോടൊപ്പം തന്നെ ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള നറുക്കെടുപ്പും നടന്നു. മത്സരാക്രമങ്ങളും ഗ്രൂപ്പുകളും പ്രഖ്യാപിച്ചു.