Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാശ്‌മീരിലെ കാഴ്ച പോയ യുവാവ്; കശ്മീരിയാണെന്ന് തെറ്റിദ്ധരിച്ച് പോൺ താരത്തിന്റെ ചിത്രം ട്വീറ്റ് ചെയ്ത് മുൻ പാക് ഹൈക്കമ്മീഷണർ

പാക്കിസ്ഥാന്‍റെ ഇന്ത്യയിലെ ഹൈക്കമ്മീഷണറായിരുന്ന അബ്ദുള്‍ ബാസിതാണ് കശ്മീര്‍ രാഷ്ട്രീയ വിഷയത്തിൽ പ്രശസ്ത പോൺ താരത്തിന്‍റെ ചിത്രം ട്വീറ്റ് ചെയ്ത് വെട്ടിലായത്.

കാശ്‌മീരിലെ കാഴ്ച പോയ യുവാവ്; കശ്മീരിയാണെന്ന് തെറ്റിദ്ധരിച്ച് പോൺ താരത്തിന്റെ ചിത്രം ട്വീറ്റ് ചെയ്ത് മുൻ പാക് ഹൈക്കമ്മീഷണർ
, ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (10:49 IST)
ഇന്ത്യൻ സൈന്യത്തിന്‍റെ പെല്ലറ്റ് ആക്രമണത്തിൽ കാഴ്ച നഷ്ടപ്പെട്ട കശ്മീരി യുവാവ് എന്ന് വിശേഷിപ്പിച്ച് പാക് നേതാവ് ട്വീറ്റ് ചെയ്തത് പോൺ താരം ജോണി സിൻസിന്‍റെ ചിത്രം. പാക്കിസ്ഥാന്‍റെ ഇന്ത്യയിലെ ഹൈക്കമ്മീഷണറായിരുന്ന അബ്ദുള്‍ ബാസിതാണ് കശ്മീര്‍ രാഷ്ട്രീയ വിഷയത്തിൽ പ്രശസ്ത പോൺ താരത്തിന്‍റെ ചിത്രം ട്വീറ്റ് ചെയ്ത് വെട്ടിലായത്. പെല്ലറ്റ് ആക്രമണത്തിൽ കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ട കശ്മീരി യുവാവ് എന്ന പേരിലായിരുന്നു ജോണി സിൻസിന്‍റെ ചിത്രം അദ്ദേഹം ട്വീറ്റ് ചെയ്തത്. ട്വീറ്റ് വൈറലായതോടെ ഇന്ത്യ, പാക്കിസ്ഥാൻ ഭേദമില്ലാതെ പാക് നേതാവിനെ ട്രോളന്മാര്‍ കടന്നാക്രമിച്ചു. 
 
അനന്ത്നാഗിൽ നിന്നുള്ള യൂസഫ് എന്നയാളുടെ ചിത്രമാണിതെന്നും ഇദ്ദേഹത്തിന് പെല്ലറ്റ് ആക്രമണത്തിൽ കാഴ്ച നഷ്ടപ്പെട്ടെന്നും അവകാശപ്പെട്ട് അമർ എന്നയാൾ ട്വീറ്റ് ചെയ്ത ചിത്രം അബ്ദുൾ ബാസിത് റിട്വീറ്റ് ചെയ്യുകയായിരുന്നു. എന്നാൽ അബദ്ധം മനസ്സിലാക്കിയ ബാസിത് ഉടൻ തന്നെ തന്‍റെ റീട്വീറ്റ് ഡിലീറ്റ് ചെയ്ത് തടിയൂരി. 
 
എന്നാൽ ട്വീറ്റ് ഡിലീറ്റ് ചെയ്തെങ്കിലും പാക് പത്രപ്രവര്‍ത്തകയായ നൈല ഇനായത് ഇതിന്‍റെ സ്ക്രീൻഷോട്ടുകള്‍ പങ്കുവെച്ചതോടെ ഇത് നൂറുകണക്കിന് ഹാൻഡിലുകള്‍ റിട്വീറ്റ് ചെയ്തു. പോൺ താരമായ ജോണി സിൻസ് ആശുപത്രിക്കിടക്കയിൽ കിടക്കുന്നതിന്‍റെ ദൃശ്യങ്ങളായിരുന്നു ബാസിത് പങ്കുവെച്ചത്. കട്ടിലിൽ കിടക്കുന്ന ജോണി സിൻസിനെ ഒരു സ്ത്രീ ചേര്‍ത്തു പിടിച്ചു കരയുന്നതാണ് ചിത്രത്തിലെ രംഗം. ചിത്രത്തിലെ അബദ്ധം ഒറ്റ നോട്ടത്തിൽ തന്നെ കണ്ടുപിടിച്ച ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും സോഷ്യൽ മീഡിയ യൂസര്‍മാര്‍ സംഭവം ആഘോഷമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വകാര്യ ഭാഗങ്ങളിൽ മുളക് അരച്ച് പുരട്ടി, നഖത്തിൽ മൊട്ടുസൂചി കയറ്റി; ഹൃദ്രോഗിയായ നിരപരാധിക്ക് മൂന്നാംമുറ; 2 സിഐ‌മാർക്ക് സസ്‌പെൻഷൻ