‘പോണ്‍ ദൃശ്യങ്ങളില്‍ സത്യമുണ്ടോ ?, ചില വീഴ്‌ചകള്‍ സംഭവിച്ചു’; തുറന്ന് പറഞ്ഞ് മിയ ഖലീഫ

തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2019 (13:43 IST)
പോണ്‍ വ്യവസായം സമ്മാനിച്ചത് ഏകാന്തതയും മാനസിക സമ്മര്‍ദ്ദവും മാത്രമാണെന്ന് മിയ ഖലീഫ. കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. ഒറ്റപ്പെടലാണ് താന്‍ കൂടുതലായും അനുഭവിക്കുന്നത്. ജീവിതത്തിലെ ചില വീഴ്‌ചകള്‍ പൊറുക്കാവുന്നതിലും അപ്പുറമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞുവെന്നും മുന്‍ പോണ്‍താരം വ്യക്തമാക്കി.

വീടിന് പുറത്തിറങ്ങുമ്പോള്‍ ആ‍ളുകള്‍ തന്റെ വസ്‌ത്രത്തിനുള്ളിലെക്ക് ചൂഴ്‌ന്ന് നോക്കുന്നതു പോലെ എനിക്ക് തോന്നും. വലിയ അസ്വസ്ഥതയുണ്ടാക്കുന്ന അനുഭവാമണത്. പോണ്‍ വ്യവസായത്തിന്റെ ഭാഗമായിരിക്കുമ്പോഴും അതിന് ശേഷവും താന്‍ മാനസിക സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടു എന്നും മിയ പറഞ്ഞു.

കാര്യങ്ങളെല്ലാം ശരിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലം മായ്‌ക്കാത്ത മുറിവുകളില്ല. പോണ്‍ ദൃശ്യങ്ങള്‍ കാണുന്നവര്‍ അത് വാസ്‌തവമാണെന്ന് വിശ്വസിക്കുകയും സ്‌ത്രീകളില്‍ നിന്ന് അത് ആഗ്രഹിക്കുകയും ചെയ്യും. എന്നാല്‍, സത്യാവസ്ഥ തിരിച്ചറിയാന്‍ ഇവര്‍ക്ക് കഴിയുന്നില്ലെന്നും ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ മിയ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പാർലമെന്റ് പരിസരത്തേക്ക് കയ്യിൽ കത്തിയുമായി കടക്കാൻ ശ്രമിച്ചയാൾ പിടിയിൽ