Select Your Language

Notifications

webdunia
webdunia
webdunia
webdunia

സന്മനസ്സുള്ളവര്‍ക്ക് സമാധാനം: തവി നദിയില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

നയതന്ത്രം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് പാകിസ്ഥാനോട് സൗഹാര്‍ദ്ദ പൂര്‍വ്വമായ സമീപനം ഇന്ത്യ സ്വീകരിച്ചത്.

India, pakistan, India vs Pakistan diplomats No water, India vs Pakistan

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 25 ഓഗസ്റ്റ് 2025 (15:32 IST)
തവി നദിയില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് പാകിസ്ഥാനോട് സൗഹാര്‍ദ്ദ പൂര്‍വ്വമായ സമീപനം ഇന്ത്യ സ്വീകരിച്ചത്. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈ കമ്മീഷണര്‍ മുഖാന്തരമാണ് ഇക്കാര്യം ഇന്ത്യ കൈമാറിയത്.
 
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് സിന്ധു നദീജല ഉടമ്പടി പ്രകാരമുള്ള സാധാരണ ആശയവിനിമയം മാര്‍ഗ്ഗം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നതിനാലാണ് ഇത്തരത്തില്‍ വിവരം കൈമാറിയതെന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യമായാണ് ഇത്തരത്തില്‍ വിവരം കൈമാറാന്‍ ഇന്ത്യ നയതന്ത്ര കമ്മീഷനെ ഉപയോഗിക്കുന്നതെന്നാണ് വിവരം.
 
ജമ്മുവിലെ തവി നദിയില്‍ കനത്ത വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന വിവരം ഇന്ത്യന്‍ ഹൈ കമ്മീഷണര്‍ ഞായറാഴ്ച കൈമാറിയതോടെ പാക്കിസ്ഥാന്‍ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട് എന്നാണ് വിവരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അബിൻ വർക്കിയ്ക്ക് വേണ്ടി രമേശ് ചെന്നിത്തല, കെ എം അഭിജിത്തിനായി ഉമ്മൻ ചാണ്ടി വിഭാഗം, യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തിന് കടുത്തമത്സരം