Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാനഡ സ്വപ്നങ്ങൾ എത്രകാലം?, ചട്ടങ്ങളിൽ ഇളവ്, ജർമനിയിൽ പണിയുണ്ട്, ഇന്ത്യക്കാർക്ക് നാല് ലക്ഷത്തോളം അവസരങ്ങൾ

കാനഡ സ്വപ്നങ്ങൾ എത്രകാലം?, ചട്ടങ്ങളിൽ ഇളവ്, ജർമനിയിൽ പണിയുണ്ട്, ഇന്ത്യക്കാർക്ക് നാല് ലക്ഷത്തോളം അവസരങ്ങൾ

അഭിറാം മനോഹർ

, ചൊവ്വ, 22 ഒക്‌ടോബര്‍ 2024 (18:06 IST)
രാജ്യത്തെ തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളില്‍ കണ്ണുവെച്ച് ജര്‍മനി. ഇതിനായുള്ള പുതിയ ചട്ടങ്ങള്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഓലഫ് ഷോള്‍സിന്റെ മന്ത്രിസഭ അംഗീകരിച്ചു. പുതിയ ചട്ടങ്ങള്‍ നിലവില്‍ വരുന്നതോടെ ഇന്ത്യക്കാര്‍ക്ക് കുടിയേറ്റ നടപടികള്‍ കൂടുതല്‍ എളുപ്പമുള്ളതാകും. നാല് ലക്ഷം ഇന്ത്യക്കാര്‍ക്ക് നയത്തിന്റെ ആനുകൂലൂം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
 
 കാനഡയുമായി നയതന്ത്രപ്രശ്‌നങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് ആശങ്ക ശക്തമായതോടെ പുതിയ പ്രതീക്ഷകളുടെ വാതിലാണ് ജര്‍മനി തുറന്നിടുന്നത്. യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥയാണ് ജര്‍മനിയുടേത്. മാനവ വിഭവ ശേഷിയിലെ കുറവാണ് ജര്‍മനിക്ക് തിരിച്ചടി. ഇതിലാണ് സ്‌കില്‍ സെറ്റുള്ള ഇന്ത്യന്‍ ജനതയെ ജര്‍മനി പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. തൊഴിലാളി ക്ഷാമം മറികടക്കുന്നതില്‍ ജര്‍മനിയുടെ പ്രധാനപങ്കാളി ഇന്ത്യയാണെന്ന് ജര്‍മന്‍ തൊഴില്‍ മന്ത്രി ഹുബര്‍ട്ടസ് ഹെയ്ല്‍ വ്യക്തമാക്കി.
 
ഇതിന്റെ ഭാഗമായി വീസ നടപടികള്‍ ജര്‍മനി വേഗത്തിലാക്കും. പ്രൊഫഷണലുകളടക്കം ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ രണ്ടാഴ്ചക്കുള്ളിലാണ് വിസ ലഭിക്കുന്നത്. നേരത്തെ ഇത് 9 മാസം വരെയായിരുന്നു. 2015ല്‍ വെറും 23,000 ഇന്ത്യക്കാരായിരുന്നു ജര്‍മനിയില്‍ ഉണ്ടായിരുന്നത്. 2024 ഫെബ്രുവരിയിലെ കണക്കൂക്ള്‍ പ്രകാരം ഇത് 1.37 ലക്ഷമായി ഉയര്‍ന്നു. ഈ വര്‍ഷം മാത്രം 23,000 ഇന്ത്യക്കാര്‍ ജര്‍മനിയില്‍ എത്തി. ജര്‍മനിയിലെ തൊഴിലില്ലായ്മ നിരക്ക് 7.1 ശതമാനമായിരിക്കെ ഇവിടത്തെ ഇന്ത്യക്കാരില്‍ തൊഴിലില്ലായ്മ നിരക്ക് 3.7 ശതമാനം മാത്രമാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

KSRTC ബസിലെ ഒന്നരകിലോ സ്വർണ്ണകവർച്ച: 3 പേർ പിടിയിൽ