Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടൂത്ത് പേസ്റ്റ് അലര്‍ജി, ചുണ്ടുകള്‍ നീലനിറമായി; 11കാരി ശ്വാസം‌മുട്ടി മരിച്ചു

ടൂത്ത് പേസ്റ്റ് അലര്‍ജി, ചുണ്ടുകള്‍ നീലനിറമായി; 11കാരി ശ്വാസം‌മുട്ടി മരിച്ചു
കാലിഫോര്‍ണിയ , വ്യാഴം, 18 ഏപ്രില്‍ 2019 (16:50 IST)
ടൂത്ത് പേസ്റ്റ് അലര്‍ജി മൂലം പെണ്‍കുട്ടി ശ്വാസം‌മുട്ടി മരിച്ചു. കാലിഫോര്‍ണിയയിലെ വെസ്റ്റ് കോവിനയിലാണ് ഡെനിസ് സാല്‍ഡേറ്റ് എന്ന 11 വയസുകാരി പെണ്‍കുട്ടിക്ക് ദാരുണാന്ത്യം സംഭവിച്ചത്.
 
പല്ലുതേച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് കരഞ്ഞുകൊണ്ട് ബാത്‌റൂമില്‍ നിന്ന് പുറത്തേക്ക് വരികയും തനിക്ക് ശ്വാസം മുട്ടുന്നതായി അമ്മയോട് പറയുകയുമായിരുന്നു. കുട്ടിയുടെ ചുണ്ടുകള്‍ നീലനിറമായിരുന്നു. പല്ലുകളില്‍ വെളുത്ത പാടുകള്‍ കാണാമായിരുന്നു. 
 
ഉടന്‍ തന്നെ ആംബുലന്‍സ് വരുത്തി ഡെനിസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പാലില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന റികാല്‍‌ഡെന്റ് എന്ന പ്രോട്ടീന്‍ അടങ്ങിയ ടൂത്ത് പേസ്റ്റാണ് കുട്ടി ഉപയോഗിച്ചത്. ഇതാണ് അലര്‍ജിക്ക് കാരണമായതെന്നാണ് നിഗമനം.
 
കുട്ടിക്ക് പാല്‍ പദാര്‍ത്ഥങ്ങള്‍ നേരത്തേയും അലര്‍ജി ഉണ്ടാക്കിയിരുന്നു. ഒരു വയസുള്ളപ്പോള്‍ പാല്‍ മൂലം ഡെനിസിന് അലര്‍ജി വന്നിരുന്നു. പാല്‍ ഉത്പന്നത്തില്‍ നിന്നുള്ള പ്രോട്ടീന്‍ അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിച്ചത് അലര്‍ജിക്ക് കാരണമായതായാണ് വിലയിരുത്തപ്പെടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാഥ്വി പ്രഗ്യയുടെ പാർട്ടി പ്രവേശനം പ്രഖ്യാപിച്ച ബിജെപി എം പിക്ക് നേരെ ചെരുപ്പേറ്‌, ചെരുപ്പെറിഞ്ഞത് ശക്തി ഭാർഗവ എന്ന മോദി വിമർശകനായ കോടിശ്വരൻ