Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രായം 16 ആയോ? ഋതുമതി ആവുന്നില്ലേ? ഇതാണ് കാരണം!

പ്രായം 16 ആയോ? ഋതുമതി ആവുന്നില്ലേ? ഇതാണ് കാരണം!
, വ്യാഴം, 11 ഏപ്രില്‍ 2019 (14:17 IST)
പെണ്‍കുട്ടി ഋതുമതി ആവുന്നില്ലേ? പ്രായം കഴിഞ്ഞിട്ടും മാസമുറ വരുന്നില്ലേ? ഈ അവസ്ഥ ശ്രദ്ധിക്കാതെ വിട്ടുകൂടാ. പ്രൈമറി അമെനോറിയ എന്ന രോഗാവസ്ഥയാവാം ഇതിനു കാരണം. സര്‍വ്വസാധാരണമായ ഈ രോഗാവസ്ഥയ്ക്ക് കാരണങ്ങള്‍ പലതാണ്. 
 
അപൂര്‍വ്വം ചില ജനിതക വൈകല്യങ്ങള്‍ കൊണ്ടുണ്ടാവുന്നവ ഒഴിച്ചാല്‍ പ്രൈമറി അമെനോറിയ ചികിത്സയിലൂടെയും ചിലപ്പോള്‍ ഭക്ഷണ ക്രമീകരണങ്ങളിലൂടെയും മാറ്റാനാവും. 
 
പ്രൈമറി അമെനോറിയ
 
പതിനാല് വയസ്സായ പെണ്‍കുട്ടിക്ക് ശാരീരിക വളര്‍ച്ചയോ മാസമുറയോ വന്നില്ലെങ്കിലോ അല്ലെങ്കില്‍ 16 വയസ്സായിട്ടും ശാരീരിക വളര്‍ച്ചയുണ്ടായിട്ടും മാസമുറ ആയില്ലെങ്കിലോ അതിനെ പ്രൈമറി അമെനോറിയ എന്ന് പറയുന്നു.
 
സ്ത്രീ ശരീരത്തിലെ മാറ്റങ്ങളെയും വളര്‍ച്ചയേയും നിയന്ത്രിക്കുന്നത് ഹൈപ്പോതലാമസ്, പിട്യൂട്ടറി, ഓവറി എന്നീ ഗ്രന്ഥികളുടെ കൂട്ടായതും നിയന്ത്രിതവുമായ പ്രവര്‍ത്തനമാണ്. മേല്‍പ്പറഞ്ഞ ഗ്രന്ഥികളില്‍ നിന്നുല്‍പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ ഗര്‍ഭാശയത്തില്‍ നടത്തുന്ന പ്രവര്‍ത്തനം മൂലമാണ് മാസമുറ ഉണ്ടാവുന്നത്. തൈറോയിഡ്, അഡ്രിനല്‍ എന്നീ ഗ്രന്ഥികളില്‍ നിന്നുണ്ടാവുന്ന ഹോര്‍മോണുകള്‍ക്കും ഇതില്‍ പങ്കുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുട്ടികളിലെ പൊണ്ണത്തടി; ഇക്കാര്യങ്ങള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം