Publish Date: Sun, 11 Oct 2020 (13:46 IST)
Updated Date: Sun, 11 Oct 2020 (13:49 IST)
അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രചരണവുമായി സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുംബര്‍ഗ്. തെരെഞ്ഞടുപ്പില്‍ ട്രംപിന്റെ എതിര്‍സ്ഥാനാര്‍ത്ഥി ജോ ബൈഡന് വോട്ടുചെയ്യാനാണ് ഗ്രേറ്റ ആവശ്യപ്പെടുന്നത്. ഗ്രെറ്റ ട്വിറ്ററിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
തനിക്ക് രാഷ്ട്രിയത്തില്‍ താല്‍പര്യമില്ലെങ്കിലും വരുന്ന തെരെഞ്ഞെടുപ്പ് എല്ലാത്തിനും അപ്പുറമാണെന്ന് അവര്‍ പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തോട് പൊരുതുന്നതില്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പിന് നിര്‍ണായക പങ്കാണുള്ളതെന്നും ഗ്രെറ്റ പറഞ്ഞു. 16കാരിയായ ഗ്രെറ്റയെ നേരത്തേ ട്രംപ് വിമര്‍ശിച്ചിരുന്നു.