Select Your Language

Notifications

webdunia
webdunia
webdunia
webdunia

മനുഷ്യനിൽ ആദ്യമായി എച്ച്3എൻ‌8 പക്ഷിപ്പനി സ്ഥിരീകരിച്ചു, വൈറസ് ബാധ കണ്ടെത്തിയത് ചൈനയിൽ

മനുഷ്യനിൽ ആദ്യമായി എച്ച്3എൻ‌8 പക്ഷിപ്പനി സ്ഥിരീകരിച്ചു, വൈറസ് ബാധ കണ്ടെത്തിയത് ചൈനയിൽ
, ബുധന്‍, 27 ഏപ്രില്‍ 2022 (13:14 IST)
മനുഷ്യനിൽ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചു. ചൈനയിലാണ് എച്ച്3എൻ8 വൈറസിന്റെ സാന്നിധ്യം മനുഷ്യനിൽ കണ്ടെത്തിയത്. ഹെനാൻ പ്രവിശ്യയിലെ നാല് വയസുകാരനിലാണ് രോഗം സ്ഥിരീകരിച്ചത്.
 
പനിയുൾപ്പടെയുള്ള രോഗലക്ഷണങ്ങളോടെ ഏപ്രിൽ 5നാണ് നാലുവയസ്സുകാരൻ ആശുപത്രിയിൽ ചികിത്സ തേടിയത്. വീട്ടിൽ വളർത്തുന്ന കോഴിയിൽ നിന്നാകാം വൈറസ് ബാധിച്ചതെന്നാണ് നിഗമനം. കുതിര, പട്ടി, പക്ഷികൾ എന്നിവയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മനുഷ്യനിൽ എച്ച്3എൻ8 വൈറസ് കണ്ടെത്തുന്നത് ഇതാദ്യമായാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓപ്പറേഷന്‍ മത്സ്യയില്‍ ഇതുവരെ പിടിച്ചെടുത്തത് 3645.88 കിലോ കേടായ മത്സ്യം!