Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹമാസിനു ഇനിയൊരു മടങ്ങിവരവില്ല; സൈനിക വേഷത്തില്‍ ഗാസ സന്ദര്‍ശിച്ച് നെതന്യാഹു

ഗാസയില്‍ കാണാതായ 101 ഇസ്രായേലി ബന്ദികള്‍ക്കായുള്ള തിരച്ചില്‍ തുടരുമെന്നും ബന്ദികളാക്കപ്പെട്ട ഓരോ വ്യക്തിക്കും 5 മില്യണ്‍ ഡോളര്‍ പ്രതിഫലമായി നല്‍കുമെന്നും നെതന്യാഹു

netanyahu

അഭിറാം മനോഹർ

, ബുധന്‍, 20 നവം‌ബര്‍ 2024 (12:40 IST)
netanyahu
ഗാസയില്‍ അപൂര്‍വ സന്ദര്‍ശനം നടത്തി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുദ്ധം അവസാനിക്കുന്നതോടെ ഹമാസ് ഇനി ഒരിക്കലും പലസ്തീന്‍ ഭരിക്കില്ലെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രായേല്‍ സായുധ സേന ഹമാസിന്റെ സൈനികശേഷി പൂര്‍ണ്ണമായും നശിപ്പിച്ചെന്നും ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന തന്റെ പ്രതിജ്ഞ ആവര്‍ത്തിക്കുന്നതായും നെതന്യാഹു പറഞ്ഞു.
 
ഗാസയില്‍ കാണാതായ 101 ഇസ്രായേലി ബന്ദികള്‍ക്കായുള്ള തിരച്ചില്‍ തുടരുമെന്നും ബന്ദികളാക്കപ്പെട്ട ഓരോ വ്യക്തിക്കും 5 മില്യണ്‍ ഡോളര്‍ പ്രതിഫലമായി നല്‍കുമെന്നും നെതന്യാഹു പറഞ്ഞു. ഇസ്രായേലികളായ ബന്ദികളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നവരെ വേട്ടയാടിപിടിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി. 
 
കഴിഞ്ഞ വര്‍ഷം ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തില്‍ 1200ലേരെ പേര്‍ കൊല്ലപ്പെടുകയും 250 ഓളം പേര്‍ ബന്ദികളാക്കപ്പെടുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായി ഇസ്രായേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 44,000ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. ഒരു ലക്ഷത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് കണക്കുകള്‍. യുദ്ധത്തില്‍ നിരവധി ഹമാസ് നേതാക്കളെയും ഹമാസിന്റെ സൈനികനേതൃത്വത്തെയും ഇസ്രായേല്‍ തകര്‍ത്തിരുന്നു. ഹമാസിനെ പിന്തുണയ്ക്കുന്ന ലബനന്‍ ആസ്ഥാനമായ ഹിസ്ബുല്ലയുടെ തലവന്മാരെയും ഇസ്രായേല്‍ വധിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമലയിലേക്ക് കുട്ടികളേയും കൊണ്ടുപോകുന്നവര്‍ ശ്രദ്ധിക്കുക; പമ്പയില്‍ നിന്ന് ബാന്‍ഡ് വാങ്ങണം