Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിങ്ങള്‍ യുഎഇയില്‍ ആണോ? 50 ഡിഗ്രിയും കടന്ന് താപനില, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

വരും ദിവസങ്ങളില്‍ തുടര്‍ച്ചയായി താപനില ഉയര്‍ന്നാല്‍ രാജ്യത്ത് ഉഷ്ണതരംഗം സ്ഥിരീകരിക്കും

Heat Alert in UAE

രേണുക വേണു

, ബുധന്‍, 10 ജൂലൈ 2024 (08:26 IST)
Heat Alert in UAE

യുഎഇയില്‍ കനത്ത ചൂട് തുടരുന്നു. ഇന്നലെ സ്വീഹാനില്‍ താപനില 50.8 ഡിഗ്രി രേഖപ്പെടുത്തി. ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.45 നാണ് താപനില 50.8 ഡിഗ്രി രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രാജ്യത്ത് ഉയര്‍ന്ന താപനില 50.7 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തിയിരുന്നു. ഈ മാസം പകുതിയോടെയാണ് വേനല്‍ക്കാലം ആരംഭിക്കേണ്ടതെങ്കിലും ചൂട് തരംഗം നേരത്തെ എത്തി.
 
വരും ദിവസങ്ങളില്‍ തുടര്‍ച്ചയായി താപനില ഉയര്‍ന്നാല്‍ രാജ്യത്ത് ഉഷ്ണതരംഗം സ്ഥിരീകരിക്കും. ചൂട് ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. താപനില ഉയര്‍ന്നു നില്‍ക്കുന്ന സമയങ്ങളില്‍ പുറംജോലി പരമാവധി ഒഴിവാക്കണം. 
 
ഇറുകിയതും കട്ടി കൂടിയതുമായ വസ്ത്രങ്ങള്‍ ഒഴിവാക്കുക, ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം. പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍, സണ്‍ഗ്ലാസ് എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കുക. നിര്‍ജലീകരണം ഒഴിവാക്കാന്‍ കൃത്യമായ ഇടവേളകളില്‍ ശുദ്ധജലം കുടിക്കണം. ശരീരത്തെ തണുപ്പിക്കുന്ന പാനീയങ്ങളും ഭക്ഷണ സാധനങ്ങളും കഴിക്കുക. ശരീരത്തിനു ക്ഷീണം, തളര്‍ച്ച, തലകറക്കം, ഛര്‍ദി, തലവേദന, ഉയര്‍ന്ന ഹൃദയമിടിപ്പ് എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയിലും ശക്തി നേടിയതോടെ ബിജെപി അഖിലേന്ത്യാ പാര്‍ട്ടിയായി മാറി: ജെപി നദ്ദ