Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചുട്ടുപൊള്ളി ആളുകള്‍ മരിച്ചുവീഴുന്നു; സ്ഥിതി ഭയാനകം, കാനഡയിലും അമേരിക്കയിലും സംഭവിക്കുന്നത്

ചുട്ടുപൊള്ളി ആളുകള്‍ മരിച്ചുവീഴുന്നു; സ്ഥിതി ഭയാനകം, കാനഡയിലും അമേരിക്കയിലും സംഭവിക്കുന്നത്
, വ്യാഴം, 1 ജൂലൈ 2021 (11:17 IST)
ചരിത്രത്തിലെത്തന്നെ ഏറ്റവും കടുപ്പമേറിയ കാലാവസ്ഥയിലൂടെയാണ് കാനഡയും അമേരിക്കയും കടന്നുപോകുന്നത്. ഉഷ്ണതരംഗത്തില്‍ മരണസംഖ്യ ഉയരുകയാണ്. 50 ഡിഗ്രി സെല്‍ഷ്യസിന് അടുത്തുവരെ താപനിലയാണ് പലയിടത്തും രേഖപ്പെടുത്തിയത്. 
 
കാനഡയില്‍ ഉഷ്ണതരംഗത്തില്‍ കഴിഞ്ഞ അഞ്ച് ദിവസത്തിനകം 195 ശതമാനം മരണസംഖ്യ ഉയര്‍ന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 500 പേര്‍ ഉഷ്ണതരംഗത്തില്‍ മരിച്ചതായാണ് കണക്ക്. സമുദ്രത്തിലെ ചൂടുള്ള വായു അന്തരീക്ഷത്തില്‍ പരന്നാണ് ഉഷ്ണതരംഗം രൂപപ്പെടുന്നത്. സമുദ്ര താപനിലയില്‍ പെട്ടന്നുണ്ടാകുന്ന വ്യതിയാനമാണ് ഇതിനു കാരണം. 
 
ശീതീകരണ മുറികളില്‍ താമസിക്കാത്തവര്‍ ഉഷ്ണതരംഗത്തില്‍ മരിക്കാനുള്ള സാധ്യത വരെ കൂടുതലാണ്. കൃഷി വിളകളെയും ഉഷ്ണതരംഗം സാരമായി ബാധിക്കും. വന്‍ കാട്ടുതീ രൂപപ്പെടാനും ഉഷ്ണതരംഗം കാരണമാകും. ചൂടിനെ പ്രതിരോധിക്കാന്‍ പലയിടങ്ങളിലും ശീതീകരണകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. രാജ്യത്തെ മറ്റിടങ്ങളിലേക്കും ചൂട് വ്യാപിച്ചേക്കുമെന്നും ആശങ്കയുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്ന് തവണ ഗര്‍ഭിണി, നടിക്ക് ഗര്‍ഭഛിദ്രം നടത്തിയത് മന്ത്രി പറഞ്ഞിട്ട്; കൂടുതല്‍ വെളിപ്പെടുത്തല്‍