Webdunia - Bharat's app for daily news and videos

Install App

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

അഭിറാം മനോഹർ
തിങ്കള്‍, 16 ജൂണ്‍ 2025 (13:52 IST)
Israel- Saudi- iran
ഇറാനിലെ പാലവി രാജവംശത്തിലെ രണ്ടാമനായ മോഹമ്മദ് റെസ പഹ്ലവിയാണ് 1941 മുതല്‍ 1979 വരെ ഇറാനില്‍ ഭരണാധികാരിയായി അധികാരത്തിലുണ്ടായിരുന്നത്. വെളിച്ചത്തിന്റെ വിപ്ലവം എന്ന പേരില്‍ വിഭ്യഭ്യാസം, സ്ത്രീശാക്തീകരണം, വ്യവസായ വത്കരണം എന്നീ രംഗങ്ങളില്‍ സമ്പൂര്‍ണ്ണമാറ്റം കൊണ്ടുവന്ന് ഇറാനെ ഒരു ആധുനിക രാഷ്ട്രമാക്കുന്നതില്‍ പഹ്ലവിയുടെ ഭരണം നിര്‍ണായകമായിരുന്നു. എന്നാല്‍ ഇസ്ലാമിക പാരമ്പര്യങ്ങള്‍ക്കും മത ചട്ടകൂട്ടുകള്‍ക്കും എതിരായിരുന്നു ഈ നടപടികള്‍. അമേരിക്കയുടെയും ബ്രിട്ടന്റെയും കളിപ്പാവ എന്ന നിലയിലായിരുന്നു പഹ്ലവിയുടെ രാഷ്ട്രീയ തീരുമാനങ്ങള്‍. 1948ല്‍ രൂപീകരിച്ച ഇസ്രായേലിനെ ഇറാന്‍ അംഗീകരിക്കുന്ന ഘട്ടം വരെ പോയത് ഇത് കാരണമായിരുന്നു. പിന്നീട് പഹ്ലവി ഭരണം പോലീസ് റജീം ആയി  ജനങ്ങളെ അടിച്ചമര്‍ത്താന്‍ തുടങ്ങിയതോടെയാണ് അത് 1979ലെ ഇസ്ലാമിക വിപ്ലവത്തിലേക്ക് വഴിതെളിച്ചത്.
 
പഹ്ലവി ഭരണത്തില്‍ അസന്തുഷ്ടരായിരുന്ന ജനങ്ങലെ ഒന്നിപ്പിച്ചത് മതപണ്ഡിതന്മാര്‍ ചേര്‍ന്നായിരുന്നു. 1979-ല്‍ അയ്യത്തൊല്ലാ റൂഹുല്ല ഖൊമൈനിയുടെ നേതൃത്വത്തില്‍ നടന്ന ഇസ്ലാമിക വിപ്ലവം, ഇറാനിന്റെ ആധികാരിക രാഷ്ട്രീയവും ജിയോപൊളിറ്റിക്കല്‍ നിലപാടും മാറ്റിമറിച്ചു. പഹ്ലവിയെ രാജ്യദ്രോഹിയായി പ്രഖ്യാപിച്ച് ജ്യത്തുനിന്ന് പുറത്താക്കിയ ഖൊമെയ്നി, ''വിലായത്ത് എല്‍ ഫഖി'' എന്ന ആശയത്തില്‍ അടിസ്ഥാനമാക്കിയുള്ള ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപിച്ചു. ഇതോടെ ഇറാനില്‍ മതപണ്ഡിതര്‍  ഭരണാധികാരികളായി മാറുകയും രാജ്യത്തിന്റെ പരമാധികാര സ്ഥാനത്തേക്ക് എത്തുകയും ചെയ്തു. 1979ലെ ഇസ്ലാമിക വിപ്ലവമാണ്  ഇസ്രായേലിനെതിരായ തുറന്ന യുദ്ധത്തിലേക്ക് ഇറാനെ എത്തിച്ചത്. ഇസ്രായേലുമായുള്ള സഖ്യം അവസാനിപ്പിച്ച ഇറാന്‍ ഹമാസ്, ഹിസ്ബുള്ള പോലുള്ള ഇസ്ലാമിക് ഗ്രൂപ്പുകളെ പ്രഖ്യാപിക്കുകയും ഇസ്രായേലിനെ മുഖ്യ ശത്രുവായി പ്രഖ്യാപിക്കുകയും ചെയ്തു.
Shah Pahlavi and ayatollah ruhollah khomeini
 
ഖൊമെയ്നി തന്റെ ഇസ്ലാമിക വിപ്ലവം സമസ്ത ഇസ്ലാമിക ലോകത്തേക്കും വ്യാപിപ്പിക്കാനുള്ള ആശയമാണ് മുന്നോട്ട് വെച്ചത്. എന്നാല്‍ ഇത് സൗദി അറേബ്യയുടെ മതാധിഷ്ഠിത ഭരണരീതിക്ക് വലിയ വെല്ലുവിളിയായി മാറി. ഇറാന്റെ ശരിയ ഇസ്ലാം സ്വഭാവം സൗദിയുടെ വഹാബി സുന്നി ആശയവുമായി പൊരുത്തപ്പെടുന്നതായിരുന്നില്ല. സൗദിയും ഇറാനും മുസ്ലീം ലോകത്തിന്റെ നേതാക്കള്‍ എന്ന പദവി സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. സൗദിക്കെതിരെ ഇറാന്‍ യെമനില്‍ ഹൂതി വിമതരെയും ബഹ്‌റൈനില്‍ ഷിയാക്കളെയും പിന്തുണയ്ക്കുന്നത് സൗദിയെ ആശങ്കയിലാഴ്ത്തി. മുസ്ലീം ഭരണകൂടത്തിനെതിരായ ഇസ്രായേല്‍ ആക്രമണങ്ങളില്‍ സൗദി മൗനം പുലര്‍ത്തുന്നത് ഈ പശ്ചാത്തലത്തിലാണ്. അതേസമയം ഭൂമിയില്‍ നിന്നും ഇസ്രായേലിനെ തുടച്ചുമാറ്റും എന്നാണ് ഇറാന്റെ പ്രഖ്യാപനം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

199 രൂപ മാത്രം, ദിവസവും 2 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളും, വമ്പൻ ഓഫറുമായി ബിഎസ്എൻഎൽ

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലേക്കെത്തി: മോദിയുടെ ചൈന സന്ദര്‍ശനത്തിനിടെ പുകഴ്ത്തലുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച സ്ത്രീക്ക് കാര്‍ഡിയാക് പ്രശ്‌നം, കുഞ്ഞിന് പ്രതിരോധ ശേഷി കുറവ്; ചികിത്സയിലുള്ളത് 10പേര്‍

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ വനത്തിനുള്ളിൽ സ്വഭാവിക ആവാസ വ്യവസ്ഥ, പദ്ധതിയുമായി സർക്കാർ

Bank Holidays, Onam 2025: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ബാങ്ക് അവധി ദിനങ്ങള്‍

അടുത്ത ലേഖനം
Show comments