Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുബായിലും അബൂദാബിയിലും അല്‍ ഐനിലും ഇനി രണ്ടാഴ്ചത്തേക്ക് സൗജന്യ ഐസ് ക്രീം

ദുബായിലും അബൂദാബിയിലും അല്‍ ഐനിലും ഇനി രണ്ടാഴ്ചത്തേക്ക് സൗജന്യ ഐസ് ക്രീം
, വ്യാഴം, 2 ഓഗസ്റ്റ് 2018 (16:48 IST)
വേനല്‍ കടുത്തതോടെ സൗജന്യ ഐസ് ക്രീം വിതരണവുമായി ദുബൈ പാര്‍ക്ക്‌സ് ആന്‍ഡ് റിസോര്‍ട്ട്‌സ്. രണ്ടായിരത്തോളം ഐസ് ക്രീമുകളാണ് കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി ഇവര്‍ സൗജന്യമായി നല്‍കുന്നത്. ദുബൈ , അബൂദാബി, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ രണ്ട് ആഴ്ചയോളം സൌജന്യ ഐസ് ക്രീം വിതരണമുണ്ടാകും.
 
ഫ്രൂട്ട് ഐസ് ലോലികളും, സോഫ്റ്റ് ഐസ് ക്രീമുകളും വിതരണം ചെയ്യാനായി ഐസ്‌ക്രീം വാനുകൾ സജ്ജമാണ്. വിവിധ പാര്‍ക്കുകളിലൂടെ ചുറ്റിക്കറങ്ങി വാന്‍ ഐസ് ക്രീം വിതരണം ചെയ്യും. ജൂലൈ 31 മുതല്‍ ദുബൈയിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലൂടെ വാന്‍ ഐസ് ക്രീം വിതരണം ചെയ്തുതുടങ്ങി. 
 
ആഗസ്റ്റ് 6 വരെ ദുബൈയിലും ആഗസ്റ്റ് 7 മുതല്‍ 13 വരെ അബൂദാബിയിലും ആഗസ്റ്റ് 10 മുതല്‍ 11 വരെ അല്‍ ഐനിലും വാന്‍ സഞ്ചരിക്കും. ഐസ് ക്രീം വാഹനം ഏതെല്ലാം ഇടത്തിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് മനസിലാക്കാൻ ദുബൈ പാര്‍ക്ക്‌സ് ആന്‍ഡ് റിസോര്‍ട്ട്‌സിന്റെ ഫേസ്ബുക്ക് പേജിലും ഇന്‍സ്റ്റഗ്രാം പേജിലും സംവിധാനം ഒരുക്കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി വീട്ടിൽ കുഴിച്ചിട്ടു; സംഭവം പുറത്തറിഞ്ഞത് രണ്ട് വർഷങ്ങൾക്ക് ശേഷം