Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുക്രൈനിൽ തുടരുന്ന യുഎസ് പൗരന്മാർ നാട്ടിലെത്തണം, രക്ഷിക്കാൻ സൈന്യത്തെ അയക്കില്ല: ജോ ബൈഡൻ

യുക്രൈനിൽ തുടരുന്ന യുഎസ് പൗരന്മാർ നാട്ടിലെത്തണം, രക്ഷിക്കാൻ സൈന്യത്തെ അയക്കില്ല: ജോ ബൈഡൻ
, വെള്ളി, 11 ഫെബ്രുവരി 2022 (15:52 IST)
യുഎസ് പൗരന്മാർ എത്രയും പെട്ടെന്ന് തന്നെ യുക്രൈൻ വിടണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ലോകത്തിലെ വലിയ സൈന്യവുമായാണ് നാം ഇടപാട് നടത്തുന്നത്. വളരെ വ്യത്യസ്തമായ സാഹചര്യമാണ്. കാര്യങ്ങള്‍ ഏതുനിമിഷവും കൈവിട്ടുപോകാം. ബൈഡൻ പറഞ്ഞു.
 
റഷ്യൻ അധിനിവേശമുണ്ടായാൽ അമേരിക്കക്കാരെ രക്ഷിക്കാൻ ഒരുകാരണവശാലും യുഎസ് യു‌ക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലെന്നും ബൈഡൻ വ്യക്തമാക്കി.യുക്രൈന്‍ അതിര്‍ത്തിയിലേക്ക് റഷ്യയുടെ വിവിധഭാഗങ്ങളില്‍നിന്ന് കൂടുതല്‍ സൈനികര്‍ എത്തിക്കൊണ്ടിരിക്കുകയാണെന്ന് യുഎസ് പ്രതിരോധ മന്ത്രാലയ ആസ്ഥാനമായ പെന്റഗൺ പറഞ്ഞുരുന്നു. നിലവിൽ ഏകദേശം 1.3 ലക്ഷം സൈനികര്‍ സര്‍വ്വസജ്ജമായി യുക്രെയ്‌ൻ അതിർത്തിയിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് അനുമാനം.
 
ഇതിനിടെ, യുക്രൈനുമായി അതിര്‍ത്തിപങ്കിടുന്ന ബെലാറസുമായി ചേര്‍ന്ന് റഷ്യ പത്തുദിവസത്തെ സംയുക്ത സേനാഭ്യാസം തുടങ്ങി.യുക്രെയ്ന്‍ അതിര്‍ത്തിയില്‍ നിന്ന് 1000 കിലോമീറ്റര്‍ അകലെയായാണ് ബെലാറൂസ് റഷ്യന്‍ സംയുക്ത സേനാഭ്യാസം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്പലമുക്ക് കൊലപാതകത്തിലെ പ്രതി പിടിയില്‍