Select Your Language

Notifications

webdunia
webdunia
webdunia
webdunia

സോഷ്യൽ മീഡിയാ അൽഗൊരിതം സമൂഹത്തിൽ വിഷം വിതയ്ക്കുന്നു, പൂട്ടിടാൻ പുതിയ ബിൽ യുഎസ് കോൺഗ്രസിൽ

സോഷ്യൽ മീഡിയാ അൽഗൊരിതം സമൂഹത്തിൽ വിഷം വിതയ്ക്കുന്നു, പൂട്ടിടാൻ പുതിയ ബിൽ യുഎസ് കോൺഗ്രസിൽ
, വെള്ളി, 11 ഫെബ്രുവരി 2022 (21:40 IST)
അപകടകരമായ ഉള്ളടക്കങ്ങൾ ജനങ്ങളിലേക്ക് തള്ളിവിടുന്ന സോഷ്യൽ മീഡിയ അൽഗൊരിതങ്ങൾക്ക് തടയിടാനും സ്ക്രീൻ ആസക്തി ഒഴിവാക്കാനുമായുള്ള നിയമ നിർമാണത്തിനൊരുങ്ങി യുഎസ്. ഡെമോക്രാറ്റുകളും റിപ്പപ്ലിക്കന്‍ പാര്‍ട്ടിയും ചേര്‍ന്ന് പുതിയ സോഷ്യല്‍ മീഡിയ നഡ്ജ് ആക്റ്റിന് വേണ്ടിയുള്ള ബില്ല് യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു. 
 
സോഷ്യൽ മീഡിയ അൽഗൊരിതങ്ങളുടെ പ്രവർത്തനത്തിനും ഓൺലൈനിൽ ഉള്ളടക്കങ്ങൾ പങ്കുവെയ്ക്കുന്നതിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുമായി വഴികൾ തേടുന്നതിന് നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍, നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ്, എഞ്ചിയീറിങ് ആന്റ് മെഡിസിന്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും. ഈ നിർദേശങ്ങൾക്കനുസരിച്ച് യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ പാലിച്ചിരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കി പുറത്തിറക്കും. 
 
ഞങ്ങളെ വിശ്വസിക്കൂ, ഞങ്ങള്‍ ഇത് ശരിയാക്കാം എന്നാണ് ഏറെക്കാലമായി ടെക് കമ്പനികൾ പറയുന്നത്. എന്നാൽ അവരുടെ അല്‍ഗൊരിതങ്ങള്‍ അപകടകരമായ ഉള്ളടക്കങ്ങള്‍ ജനങ്ങളിലേക്ക് തള്ളിവിടുകയും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നത്.ഫേസ്ബുക്കിലെ മുന്‍ ഉദ്യോഗസ്ഥ ഫ്രാന്‍സിസ് ഹൂഗന്‍ കഴിഞ്ഞ വര്‍ഷം നടത്തിയ വെളിപ്പെടുത്തലുകളെ തുടർന്നാണ് യുഎസിൽ സോഷ്യല്‍ മീഡിയാ അല്‍ഗൊരിതത്തെ നിയന്ത്രിക്കുന്നതിനുള്ള വഴികള്‍ തേടുന്നതിനായി പ്രവർത്തനം ഊർജിത‌മായത്.
 
സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ ജനങ്ങളിലേക്ക് അമിതമായി എത്തിച്ചേരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പുതിയ നഡ്ജ് ആക്റ്റ് സഹായകമാവും.സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ക്ക് സംരക്ഷണം നല്‍കുന്ന സെക്ഷന്‍ 230 എടുത്തു കളയാനും ഭരണഗൂഡം ശ്രമം നടത്തുമെന്നാണ് റിപ്പോർട്ടുകൾ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്റർനെറ്റ് സേവനം തടസ്സപ്പെടാൻ കാരണം സാങ്കേതിക പ്രശ്‌നമെന്ന് എയർടെൽ