ഇസ്‌ലാമാബാദ്: യൂറോപ്പിൽ വർധിച്ചുവരുന്ന ഇസ്‌ലാമോഫോബിയക്കെതിരെ ഇസ്‌ലാമിക രാഷ്ട്രങ്ങൾ ഒന്നിക്കണമെന്ന ആവശ്യവുമായി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഇമ്രാൻ ഖാൻ വിവിധ രാജ്യങ്ങൾക്ക് കത്തയച്ചു.
കശ്‌മീർ വിഷയം കത്തിൽ പരാമർശിച്ചിട്ടുണ്ടെങ്കിലും ചൈനയിലെ ഉയിഗുർ മുസ്‌ലിങ്ങളുടെ അവസ്ഥയെ പറ്റിയോ പാകിസ്താനിൽ തന്നെ ന്യൂനപക്ഷ മുസ്ലീങ്ങൾക്ക് നേരിടുന്ന അരക്ഷിതാവസ്ഥയെ പറ്റിയോ കത്തിൽ പരാമർശമില്ല.
പാശ്ചാത്യ ലോകത്ത് പ്രത്യേകിച്ച് യൂറോപ്പിൽ ഇസ്‌ലാമോഫോബിയ വർധിച്ചുവരുന്നു. ആക്രമണങ്ങള്‍ക്കും മരണങ്ങള്‍ക്കും പോലും കാരണമാകുന്ന നീക്കങ്ങള്‍ക്ക് തടയിടാന്‍ മുസ്‌ലിം ലോകം ഒന്നിച്ച് മുന്‍കൈ എടുക്കണംമെന്നും ലോകത്തെ വിവിധ മത - സാമൂഹ്യ- ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്കിടയില്‍ മൂല്യബോധം വ്യത്യസ്ത രീതിയിലാണെന്ന് നാം വിശദീകരിക്കണമെന്നും കത്തിൽ മുസ്ലീം രാജ്യങ്ങളോട് ഇമ്രാൻ ഖാൻ ആവശ്യപ്പെടുന്നു. മുസ്ലീം വിഭാഗക്കാർക്ക് പശ്ചാത്യലോകത്ത് തുല്യമായ ആദരവ് ലഭിക്കണമെന്നും ഇമ്രാൻ ഖാൻ കത്തിൽ പറയുന്നു.