Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യക്കെതിരെ ആയുധമാക്കാന്‍ അതിര്‍ത്തിയില്‍ ഡാം നിര്‍മ്മിക്കാന്‍ ഒരുങ്ങി ചൈന

India China Boarder Issue

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 2 ഫെബ്രുവരി 2023 (09:07 IST)
ഇന്ത്യക്കെതിരെ ആയുധമാക്കാന്‍ അതിര്‍ത്തിയില്‍ ഡാം നിര്‍മ്മിക്കാന്‍ ഒരുങ്ങി ചൈന. ഇന്ത്യ, നേപ്പാള്‍ അതിര്‍ത്തിയുടെ വടക്കുഭാഗത്ത് ഒഴുകുന്ന മബുജ സാമ്പോ നദിയിലാണ് ചൈന വലിയ ഡാം നിര്‍മ്മിക്കുന്നത്. സ്വിറ്റ്‌സര്‍ലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജനീവ ഡെയിലിയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. കൂടാതെ ചൈന അണക്കെട്ടിന്റെ സമീപപ്രദേശത്തായി വിമാനത്താവളം നിര്‍മ്മിക്കാനും പദ്ധതിയിടുന്നുണ്ട്. 
 
ബ്രഹ്മപുത്ര നദിയില്‍ 20 ഡാമുകള്‍ നിര്‍മിക്കാനും ചൈന പദ്ധതിയിടുന്നുണ്ട്. വൈദ്യുതി ഉല്പാദിപ്പിക്കാന്‍ വേണ്ടിയെന്നാണ് ചൈനയുടെ വാദം. എന്നാല്‍ ഇന്ത്യയില്‍ സമീപപ്രദേശങ്ങളില്‍ ഇത് ഭൂചലനവും വെള്ളപ്പൊക്കവും സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാന ബജറ്റ് നാളെ; ഒന്നിലധികം പെന്‍ഷനുകള്‍ വാങ്ങുന്നത് ഒഴിവാക്കാന്‍ നടപടിയുണ്ടാകും