ഇന്ത്യയ്ക്ക് വേണമെങ്കിൽ ഇനിയും ഡിസ്കൗണ്ട് തരാം, യുഎസ് തീരുവ ഭീഷണിക്കിടെ വാഗ്ദാനവുമായി റഷ്യ

ഡാറ്റാ ഇന്റലിജന്‍സ് സ്ഥാപനമായ കെപ്ലര്‍ ലിമിറ്റഡിനെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അഭിറാം മനോഹർ
വെള്ളി, 8 ഓഗസ്റ്റ് 2025 (15:10 IST)
ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടികള്‍ അമേരിക്ക കടുപ്പിക്കുന്നതിനിടെ ഇന്ത്യയ്ക്ക് കുറഞ്ഞ വിലയില്‍ ക്രൂഡ് ഓയില്‍ വാഗ്ദാനം ചെയ്ത് റഷ്യ. റഷ്യക്കെതിരായ യൂറോപ്യന്‍ യൂണിയന്റെ ഉപരോധവും യുഎസിന്റെ തീരുവകളും റഷ്യന്‍ ഓയിലിന്റെ ഡിമാന്‍ഡ് കുറയ്ക്കുമെന്ന് മുന്നില്‍ കണ്ടാണ് ഇന്ത്യയ്ക്ക് കുറഞ്ഞ വിലയ്ക്ക് ക്രൂഡോയില്‍ നല്‍കുന്നതിന് റഷ്യ സന്നദ്ധമായിരിക്കുന്നത്. ഡാറ്റാ ഇന്റലിജന്‍സ് സ്ഥാപനമായ കെപ്ലര്‍ ലിമിറ്റഡിനെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
 
യുറാല്‍സിന്റെ(ഒപെക് പ്ലസ് ഉത്പാദകര്‍) വിലയേക്കാള്‍ റഷ്യയുടെ ബ്രെന്റ് ക്രൂഡ് ഓയിലിന് ബാരലിന് അഞ്ച് ഡോളര്‍ വില കുറവാണെന്നാണ് കെപ്ലര്‍ പറയുന്നത്. അമേരിക്കയില്‍ നിന്നുള്ള അനിശ്ചിതത്വം തുടരുന്നതിനാല്‍ വില ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങുന്നത് പൊതുമേഖലാ സ്ഥാപനങ്ങള്‍ കുറച്ചിട്ടുണ്ടെങ്കിലും സ്വകാര്യ കമ്പനികള്‍ എണ്ണ ഇറക്കുമതി ഉയര്‍ത്തിയിട്ടുണ്ട്. യുക്രെയ്ന്‍ യുദ്ധവുമായി റഷ്യ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് റഷ്യയെ ഒറ്റപ്പെടുത്തുന്നതിനായി റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരായ നടപടി യുഎസ് കടുപ്പിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദില്ലി സ്‌ഫോടനം: ഗൂഢാലോചനയില്‍ പങ്കാളികളായ കൂടുതല്‍ ഡോക്ടര്‍മാര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി എന്‍ഐഎ

ഇസ്രായേലുമായി 3.76 ബില്യണ്‍ ഡോളറിന്റെ പ്രതിരോധ കരാറില്‍ ഇന്ത്യ ഒപ്പുവെക്കും: ശത്രുക്കളെ ആകാശത്ത് നശിപ്പിക്കാന്‍ യുദ്ധവിമാനങ്ങളുടെ ആവശ്യമില്ല

ശബരിമല സ്വര്‍ണ്ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ വിധി ഇന്ന്

ഭീകരർ ലക്ഷ്യമിട്ടത് മുംബൈ ഭീകരാക്രമണരീതി, ചെങ്കോട്ടയും ഇന്ത്യാഗേറ്റും ആക്രമിക്കാൻ പദ്ധതിയിട്ടു

പിപി ദിവ്യയ്ക്ക് സീറ്റില്ല, എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് അനുശ്രീ പിണറായിയിൽ മത്സരിക്കും

അടുത്ത ലേഖനം
Show comments