ഇന്ത്യയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് തീരുന്നതുവരെ ഇന്ത്യ - പാക് സംഘര്‍ഷം നിലനില്‍ക്കുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അതിനിടയില്‍ തന്നെ “മറ്റൊരു അനര്‍ത്ഥം” താന്‍ ഭയപ്പെടുന്നതായും ബാലാകോട്ട് ആക്രമണത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു.
ഫെബ്രുവരി 14ന് പുല്‍വാമയില്‍ ജെയ്ഷെ മുഹമ്മദ് തീവ്രവാദികള്‍ ഇന്ത്യന്‍ സൈനികവാഹനങ്ങള്‍ക്ക് നേരെ അക്രമം നടത്തിയതോടെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായത്.