Select Your Language

Notifications

webdunia
webdunia
webdunia
webdunia

Vedan Case: ബലാത്സം​ഗ കേസ്; ഒളിവിൽ പോയ വേടനായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

വേടൻ മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്തിട്ടുണ്ടെന്നും കമ്മീഷണർ അറിയിച്ചു.

Vedan

നിഹാരിക കെ.എസ്

, വ്യാഴം, 7 ഓഗസ്റ്റ് 2025 (19:45 IST)
ബലാത്സം​ഗ കേസിനെ തുടർന്ന് ഒളിവിൽ പോയ റാപ്പർ വേടന് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. വേടന്റെ ലൊക്കേഷൻ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. വേടൻ മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്തിട്ടുണ്ടെന്നും കമ്മീഷണർ അറിയിച്ചു.
 
കോട്ടയം സ്വദേശിനിയായ യുവ ഡോക്ടറാണ് വേടനെതിരെ പരാതി നൽകിയിരിക്കുന്നത്. ഇന്നലെ രാത്രിയാണ് വേടനെതിരെ കേസെടുത്തത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വേടൻ ഒളിവിൽ പോവുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായാണ് പരാതി. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. 
 
കൂടാതെ വേടൻ സാമ്പത്തികമായും തന്നെ ചൂഷണം ചെയ്തുവെന്നും പരാതിയിൽ പറയുന്നു. 2021 മുതൽ 2023 വരെ പല തവണയായി മുപ്പതിനായിരത്തിലേറെ രൂപ നൽകിയിട്ടുണ്ടെന്നും വേടനെ പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെയാണെന്ന് യുവതി പറയുന്നു. എറണാകുളം തൃക്കാക്കര പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. നിരവധി പേർ വേടനെതിരെ മീടൂ ആരോപണവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് പരാതി നൽകിയതെന്നും യുവതി പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Swetha Menon AMMA Election: ശ്വേത മേനോന് എതിരായ കേസ്: പിന്നിൽ ബാബുരാജോ? നടനെ പലർക്കും പേടിയാണെന്ന് മാലാ പാർവതി