Select Your Language

Notifications

webdunia
webdunia
webdunia
webdunia

താനുമായുള്ള സര്‍ക്കാര്‍ കരാറുകള്‍ റദ്ദാക്കിയാല്‍ സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ പേടകങ്ങള്‍ തരില്ല: ട്രംപിന് മറുപടിയുമായി മസ്‌ക്

മാസ്‌കുമായുള്ള സര്‍ക്കാര്‍ കരാറുകള്‍ റദ്ദാക്കുമെന്ന ഭീഷണി ട്രംപില്‍ നിന്ന് മസ്‌കിന് ലഭിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് മസ്‌ക് നല്‍കിയത്.

Elon Musk slams Donald Trump,Elon Musk criticizes Trump,Elon Musk vs Donald Trump,Big beautiful bill,ട്രംപിനെതിരെ ഇലോൺ മസ്ക്, ഇലോൺ മസ്ക്- ട്രംപ് വിവാദം, ഇലോൺ മസ്ക്- ട്രംപ് തർക്കം

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 6 ജൂണ്‍ 2025 (11:31 IST)
താനുമായുള്ള സര്‍ക്കാര്‍ കരാറുകള്‍ റദ്ദാക്കിയാല്‍ സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ പേടകങ്ങള്‍ തരില്ലെന്ന് ഇലോണ്‍ മസ്‌ക്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായി പിണങ്ങിയതിന് പിന്നാലെ മാസ്‌കുമായുള്ള സര്‍ക്കാര്‍ കരാറുകള്‍ റദ്ദാക്കുമെന്ന ഭീഷണി ട്രംപില്‍ നിന്ന് മസ്‌കിന് ലഭിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് മസ്‌ക് നല്‍കിയത്. 
 
സര്‍ക്കാരിന് കോടിക്കണക്കിന് ഡോളര്‍ ലാഭിക്കാന്‍ വേണ്ടി ഇലോണ്‍ മസ്‌കിന് നല്‍കിയിട്ടുള്ള സബ്‌സിഡികളും കോണ്‍ട്രാക്ടുകളും ഒഴിവാക്കുകയാണെന്നും ബൈഡന്‍ സര്‍ക്കാര്‍ അത് ചെയ്യാതിരുന്നതില്‍ ഞാന്‍ ഇപ്പോഴും ആശ്ചര്യപ്പെടുകയാണെന്നും ട്രംപ് പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിനും റിപ്പബ്ലിക് പാര്‍ട്ടിക്കും വലിയ പിന്തുണയും സാമ്പത്തിക സഹായവും മസ്‌ക് നല്‍കിയിരുന്നു. അതേസമയം അമേരിക്കയില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടി അഭിപ്രായ സര്‍വേക്ക് മസ്‌ക് തുടക്കമിട്ടു. 
 
തന്റെ സ്വന്തം കമ്പനിയായ എക്‌സിലൂടെയാണ് അഭിപ്രായ സര്‍വേ ലോണ്‍ മസ് നടത്തിയത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ഡെമോക്രാറ്റിക് പാര്‍ട്ടിക്കും ബദലായി രാജ്യത്തെ 80 ശതമാനത്തോളം വരുന്ന ജനങ്ങളെ പ്രതിനിധീകരിക്കാന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കേണ്ടതില്ലേ എന്നാണ് മസ്‌ക് ചോദിച്ചത്. കഴിഞ്ഞ ദിവസമാണ് അഭിപ്രായ സര്‍വേ ആരംഭിച്ചത്. ഇതിനോടകം 41 ലക്ഷത്തിലധികം പേര്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച് ആ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ വിജയിച്ചാലും മസ്‌കിന് അമേരിക്കന്‍ പ്രസിഡന്റാകാന്‍ സാധിക്കില്ല. അതിന് കാരണം ജന്മം കൊണ്ടുള്ള അമേരിക്കന്‍ പൗരത്വം മാസ്‌കിന് ഇല്ലാത്തതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രംപുമായുള്ള പോര് തുടര്‍ന്ന് മസ്‌ക്; പുതിയ രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടി എക്‌സില്‍ അഭിപ്രായ സര്‍വേ