Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഞ്ച് മാസം ഗർഭിണിയായ യുവതി കൊല്ലപ്പെട്ട നിലയിൽ, നദിക്കരയിൽ ഭർത്താവിന്റെ മൃതദേഹം; ദുരൂഹത

അഞ്ച് മാസം ഗർഭിണിയായ യുവതി കൊല്ലപ്പെട്ട നിലയിൽ, നദിക്കരയിൽ ഭർത്താവിന്റെ മൃതദേഹം; ദുരൂഹത

അനു മുരളി

, വ്യാഴം, 30 ഏപ്രില്‍ 2020 (18:47 IST)
ഇന്ത്യൻ വംശജയായ യുവതിയെ അമേരിക്കയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 35കാരിയായ ഗരിമ കോത്താരിയെ ഏപ്രില്‍ 26നാണ് അപാർട്ട്മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. കൊല്ലപ്പെടുമ്പോൾ അഞ്ച് മാസം ഗർഭിണിയായിരുന്നു ഗരിമ. 
 
ഇവരുടെ ഭര്‍ത്താവ് മോഹന്‍ മാളിനെ ഹഡ്സണ്‍ നദിയില്‍ ആത്മഹത്യ ചെയ്തനിലയിലും കണ്ടെത്തി. ഇയാള്‍ ഹഡ്സണ്‍ നദിയില്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഭാര്യയെ കൊലപ്പെടുത്തി ഇയാൾ ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗരിമ കോത്താരി പാചക വിദഗ്ധയാണ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാല് പുതിയ ഹോട്ട്‌സ്പോട്ടുകൾ, മാസ്‌ക് ധരിക്കാത്തതിൽ ഇന്ന് 954 കേസുകൾ