ഉക്രൈനില്‍ നിന്ന് എത്രയും വേഗം പുറത്തുപോകാന്‍ പൗരന്മാരോട് ഇന്ത്യന്‍ എംബസി. റഷ്യയുമായുള്ള സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. വിദ്യാഭ്യാസത്തിനെത്തിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഉക്രൈനില്‍ തുടര്‍ന്നും നില്‍ക്കേണ്ടതില്ലെന്നും താല്‍ക്കാലികമായി രാജ്യം വിടണമെന്നും അറിയിപ്പുണ്ട്. കൂടാതെ ഉക്രൈനിലേക്ക് അനിവാര്യമല്ലാത്ത യാത്രകളും ഒഴിവാക്കണമെന്ന് പൗരന്മാരോട് എംബസി ആവശ്യപ്പെട്ടു.
എംബസി തല്ക്കാലം അടയ്ക്കില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ബുധനാഴ്ച റഷ്യ യുക്രൈന്‍ ആക്രമിച്ചേക്കും എന്ന് അറിയിച്ച് യുക്രൈന്‍ പ്രസിഡന്റ് രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി അറിയിച്ചത്.