യുക്രെയ്‌നിൽ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ എത്തിക്കാനുള്ള രക്ഷാദൗത്യത്തിന് തുടക്കം കുറിച്ച് ഇന്ത്യ. 18000 പേരാണ് യുക്രെയ്‌നിൽ കുടുങ്ങികിടക്കുന്നത്. ഇവരുടെ യാത്ര ചിലവ് സർക്കാർ ഏറ്റെടുക്കും. നിലവിൽ യുക്രെയ്‌ന്റെ കിഴക്ക്,തെക്ക് പടിഞ്ഞാറൻ മേഖലയിലാണ് ഇന്ത്യക്കാർ കുടുങ്ങികിടക്കുന്നത്.
ഇവിടെ നിന്ന് ആളുകളെ റോഡ് മാർഗം അയൽരാജ്യങ്ങലായ ഹംഗറി,റൊമേനിയ എന്നീ രാജ്യങ്ങളിലെത്തിച്ച ശേഷം ബുക്കാറസ്റ്റിലെ വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ വഴി നാട്ടിലെത്തിക്കാനാണ് പദ്ധതി.
അതിർത്തിക്കരികിൽ താമസിക്കുന്നവർ ആദ്യം എത്തണമെന്നാണ് നിർദേശം. വാഹനത്തിൽ ഇന്ത്യൻ പതാക കെട്ടണം. അവശ്യ ചിലവുകൾക്കായി യുഎസ് ഡോളർ കയ്യിൽ കരുതണം എന്നിവയാണ് നിർദേശങ്ങൾ.