International Men's Day 2025: പുരുഷന്‍മാര്‍ക്കായി ഒരു ദിനം
പുരുഷന്മാരുടെ മാനസിക - ശാരീരിക ക്ഷേമം, ലിംഗ സമത്വം തുടങ്ങിയവയും ബന്ധപ്പെട്ട വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാനാണ് നവംബര്‍ 19 അന്താരാഷ്ട്ര പുരുഷ ദിനമായി ആചരിക്കുന്നത്
International Men's Day 2025
International Men's Day 2025: ഇന്ന് അന്താരാഷ്ട്ര പുരുഷദിനം. പുരുഷകേന്ദ്രീകൃതമായ ലോകത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രയാസങ്ങളും പ്രശ്നങ്ങളും ഏറെ ചര്‍ച്ചയാവുമ്പോള്‍ പലപ്പോഴും പുരുഷന്മാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമൂഹം അവസരം കണ്ടെത്താറില്ല.
പുരുഷന്മാരുടെ മാനസിക - ശാരീരിക ക്ഷേമം, ലിംഗ സമത്വം തുടങ്ങിയവയും ബന്ധപ്പെട്ട വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാനാണ് നവംബര്‍ 19 അന്താരാഷ്ട്ര പുരുഷ ദിനമായി ആചരിക്കുന്നത്. പലപ്പോഴും സ്ത്രീകളേക്കാള്‍ വൈകാരിക പക്വത കുറവാണ് പുരുഷന്‍മാര്‍ക്ക്. എന്നാല്‍ ഈ വിഷയം അഡ്രസ് ചെയ്യാതെ പോകുന്നത് പല മാനസിക പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം.
90കളിലാണ് പുരുഷന്മാര്‍ക്കായി പ്രത്യേകദിനമെന്ന ആശയം ഉടലെടുത്തത്. പുരുഷന്മാരുടെ നേട്ടങ്ങള്‍ അംഗീകരിക്കാനും അവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനുമായി ഒരു ദിവസമെന്ന നിലയില്‍ 1992 മുതലാണ് പുരുഷദിനം ആഘോഷിക്കപ്പെട്ടു തുടങ്ങിയത്. 90കളില്‍ യുഎസിലെയും യൂറോപ്പിലെയും ചില സംഘടനകളാണ് പുരുഷദിനം ആദ്യം ആഘോഷിച്ചിരുന്നത്. ഇത് ഫെബ്രുവരിയിലായിരുന്നു. 2009 മുതല്‍ ആഗോളതലത്തില്‍ നവംബര്‍ 19 അന്താരാഷ്ട്ര പുരുഷദിനമായി മാറി.